നെടുങ്കണ്ടം: തർക്കം പരിഹരിക്കാൻ വണ്ടൻമേട് സ്റ്റേഷനിലെത്തിയ പരാതിക്കാരൻ സി.ഐ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച്് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഗൃഹനാഥൻ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചക്കുപള്ളം പഞ്ചായത്തിലെ പുതുമനമേട് സുൽത്താൻകട പാലക്കൽ സാബുവാണ് വിഷം കഴിച്ചശേഷം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. വണ്ടൻമേട് പൊലീസ് തന്നെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ഇയാൾ ആരോപിച്ചു.
കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് സാബുവും ഭാര്യ സിനിയും ബുധനാഴ്ച വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ചക്കുപള്ളം പഞ്ചായത്തിലെ പുതുമനമേട്ടിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 25 വർഷം മുമ്പ് നിർമിച്ച കുളത്തിൽനിന്ന് വെള്ളമെടുക്കാൻ സാബുവിനെ അനുവദിക്കാത്തതാണ് പ്രശ്നത്തിനു കാരണം. വെള്ളമെടുക്കുന്നതിനായി സാബുവും മറ്റ് ആറുപേരും ചേർന്ന് കുളത്തിനു സമീപം മോട്ടോർ സ്ഥാപിച്ചെങ്കിലും മോേട്ടാർ പുര ചിലർ താഴിട്ട് പൂട്ടിയതിനെതിരെ സാബു പൊലീസിനെ വിളിച്ചുവരുത്തി.
സ്ഥലത്തെത്തിയ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടർന്നാണ് ബുധനാഴ്ച സ്റ്റേഷനിലെത്തിയത്. എന്നാൽ പരാതിയിൽ കഴമ്പിെല്ലന്നാണ് പൊലീസ് ഭാഷ്യം. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുക മാത്രമാണ് ചെയ്തതെന്നും കുടിവെള്ള പ്രശ്നം പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ അറിയിച്ച് പറഞ്ഞയക്കുകയാണ് ഉണ്ടായതെന്നും വണ്ടൻമേട് സി.ഐ പറഞ്ഞു. പൊലീസ് അധിക്ഷേപിച്ചെന്ന ആരോപണം ശരിയെല്ലന്നും സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.