തിരുവനന്തപുരം: പി.എസ്.സിയെ നോക്കുകുത്തിയാക്കി സംസ്ഥാന പൊലീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് (സി.എ) നിയമനം. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന ചട്ടം നിലനിൽക്കെയാണ് തസ്തികയിലേക്ക് ഇഷ്ടക്കാരെ നിയമിക്കുന്നത് തുടർക്കഥയാകുന്നത്. സി.എമാരുടെ നിയമനലിസ്റ്റ് നിലനിൽക്കെയാണ് സ്റ്റെനോഗ്രാഫ്, ടൈപ്പിസ്റ്റ് എന്നിവരെ സ്ഥാനക്കയറ്റം നൽകി പൊലീസിൽ നിയമിക്കുന്നതും. ഇങ്ങനെയുള്ള നിയമനം പാടില്ലെന്ന പി.എസ്.സിയുടെ നിർദേശത്തെ കാറ്റിൽ പറത്തിയുള്ള നടപടികളാണ് പൊലീസ് അധികൃതരുടെ ഭാഗത്ത് നിന്നുള്ളത്. ആഭ്യന്തരവകുപ്പിെൻറ ഉത്തരവ് പോലും ലംഘിച്ചാണിത്. റാങ്ക് പട്ടിക നിലവിൽവന്നിട്ട് ഒരു വർഷമായെങ്കിലും അതൊന്നും പൊലീസിലെ നിയമനങ്ങൾക്ക് ബാധകമല്ലെന്ന് മാത്രം.
റാങ്ക് ലിസ്റ്റ് വന്നിട്ടും മറ്റ് വകുപ്പുകളിൽ ഒച്ച് ഇഴയുന്നപോലെയാണ് സി.എ തസ്തികകളിലേക്കുള്ള നിയമനം നീങ്ങുന്നതെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, പൊലീസിലെ ഒഴിവുകൾ പി.എസ്.സിക്ക് വിടേെണ്ടന്നാണ് അധികൃതരുടെ തീരുമാനം. പി.എസ്.സി വഴി നിയമനം നടത്തണമെന്ന ആഭ്യന്തരവകുപ്പിെൻറ നിർദേശങ്ങൾ മറികടന്നാണ് നിയമനം നടക്കുന്നത്. സ്പെഷൽബ്രാഞ്ച് സി.െഎ.ഡി വിഭാഗത്തിലെ ഒാഫിസ് ജീവനക്കാരുടെയും പൊലീസിലെ ടൈപ്പിസ്റ്റ്, സി.എമാരുടെയും നിയമനം 2010 ഡിസംബറിലാണ് പി.എസ്.സിക്ക് വിട്ടത്. അതിെൻറ അടിസ്ഥാനത്തിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പി.എസ്.സി നിയമനനടപടികളും ആരംഭിച്ചു. എന്നാൽ, 2012 നവംബറിൽ നിയമനങ്ങൾ പി.എസ്.സിയിൽനിന്ന് മാറ്റി ആഭ്യന്തരവകുപ്പ് മറ്റൊരു ഉത്തരവ് പുറത്തിറക്കി.
ജോലിയുടെ രഹസ്യസ്വഭാവം കണക്കിലെടുത്താണ് ഇതെന്നായിരുന്നു ആഭ്യന്തരവകുപ്പിെൻറ വിശദീകരണം. എന്നാൽ, അതിന് വഴങ്ങാൻ പി.എസ്.സി തയാറായില്ല. പൊലീസിലെ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്താമെങ്കിൽ മറ്റ് ജീവനക്കാരുടെ നിയമനത്തിൽ മാത്രം എന്ത് വിഷയമെന്നും കമീഷൻ ആരാഞ്ഞു.
വിവാദം ശക്തമായതിനെ തുടർന്ന് നിയമനം പി.എസ്.സി വഴി നടത്താൻ നിർദേശിച്ച് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ ഉത്തരവും ഇറക്കിയിരുന്നു. ഇതൊക്കെ മറച്ചുെവച്ചാണ് ഇപ്പോഴും പൊലീസിൽ സി.എ നിയമനങ്ങൾ പി.എസ്.സി അറിയാതെ നടക്കുന്നത്. െപാലീസ് വകുപ്പിന് മറ്റ് ചില വകുപ്പുകളിൽ പി.എസ്.സിയെ അറിയിക്കാതെ ഇൗ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതായും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.