മലപ്പുറം: സി.ഐ.സിയുമായുള്ള വിഷയത്തിൽ മധ്യസ്ഥർ മുഖേന ചർച്ച നടക്കുന്നതിനാൽ സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയ ഹക്കീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയായില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ യോഗം അഭിപ്രായപ്പെട്ടു. സമസ്ത നൂറാം വാർഷികത്തിന് വിപുലമായ സ്വാഗതസംഘം ചേരാനും മുശാവറ തീരുമാനിച്ചു. പ്രചാരണഭാഗമായി എല്ലാ കീഴ്ഘടകങ്ങളുടെയും സംഗമങ്ങൾ സംഘടിപ്പിക്കും.
ഖാസി, മുദരിസീൻ, ഖുത്വബാ, ഉലമ-ഉമറ, സാദാത്ത്, ആത്മീയ സംഗമങ്ങൾ നടത്തും. ഉത്തരേന്ത്യയിൽ ദേശീയ ഹനഫി സമ്മേളനവും സംഘടിപ്പിക്കും. പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു. എം.ടി. അബ്ദുല്ല മുസ്ലിയാർ റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി. ഉമർ മുസ്ലിയാർ കൊയ്യോട്, യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ, എം.കെ. മൊയ്തീൻകുട്ടി മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.