തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിയറ്റർ തുറക്കുമ്പോൾ വിനോദ നികുതിയും തിയറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ചാർജും ഒഴിവാക്കണമെന്നും സംഘടന കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഏഴുമാസത്തോളമായി അടഞ്ഞു കിടന്ന സിനിമ തിയറ്ററുകൾ ഒക്ടോബർ 15 മുതൽ തുറന്നു പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ രംഗത്തെ സംഘടനകളുമായി നടത്തിയ ചർച്ചയെ തുടർന്ന് കേരളത്തിൽ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 50 ശതമാനം പ്രവേശിപ്പിച്ചുകൊണ്ട് തിയറ്ററുകൾ തുറക്കുന്നത് ലാഭകരമല്ലെന്നായിരുന്നു നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.