തിരുവനന്തപുരം: തുടർച്ചയായ നീതി നിഷേധത്തിെൻറ രണ്ട് ദശാബ്ദങ്ങൾ പിന്നിടുന്ന അബ്ദുൽ നാസർ മഅ്ദനിക്ക് നീതി ഉറപ്പാക്കാൻ പ്രത്യക്ഷ സമരത്തിനൊരുങ്ങി സിറ്റിസൺ ഫോറം ഫോർ മഅ്ദനി. മഅ്ദനിയുടെ അറസ്റ്റിെൻറ 10 വർഷം തികയുന്ന ആഗസ്റ്റ് 17 'ഭവന പ്രതിഷേധ ദിന'മായി ആചരിക്കും.
'സ്വാതന്ത്ര്യത്തിെൻറ ശുദ്ധവായു തേടി ജൂലൈ 15, ആഗസ്റ്റ് 15 തീയതികളിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ, രാജ്യത്തെ മുതിർന്ന അഭിഭാഷകർ, എന്നിവർക്ക് കൂട്ട ഈ-മെയിൽ അയക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഫോറം ജനറൽ കൺവീനർ ഭാസുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഡോ. സെബാസ്റ്റ്യൻ പോൾ യോഗം ഉദ്ഘാടനം ചെയ്തു. മഅ്ദനിക്കെതിരായ നീതിനിഷേധം നീതിന്യായ ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഫ.എ.പി. അബ്ദുൽ വഹാബ്, ഡോ. നീലലോഹിതദാസൻ നാടാർ, വി. സുരേന്ദ്രൻ പിള്ള, ജോണി നെല്ലൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, സമദ് കുന്നക്കാവ്, വർക്കല രാജ്, അനു ചാക്കോ, ജാഫർ അത്തോളി, മുഹമ്മദ് റജീബ്, എം. മെഹബൂബ്, എൻ.കെ. അബ്ദുൽ അസീസ്, ഒ.പി.ഐ. കോയ, മൈലക്കാട് ഷാ, ഇല്യാസ് തലശ്ശേരി, ഖാൻപാറയിൽ, മഅറുഫ് മെഹ്ഫിൽ, എം.എ. ജലീൽ പുനലൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.