മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിംലീഗ് നല്കിയ ഹരജി പ്രധാനമായി പരിഗണിക്കുമെന്ന സുപ്രീംകോടതി പരാമര്‍ശം അഭിമാനിക്കാവുന്നതും അതോടൊപ്പം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ആദ്യം ഹരജി നല്കിയ കക്ഷിയെന്ന നിലയിലും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പാര്‍ട്ടിയെന്ന നിലയിലും ലീഗിനെയാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമ ഭേദഗതിക്കുള്ള ബിൽ സഭയില്‍ കൊണ്ടുവന്നതുമുതല്‍ ലീഗ് പോരാട്ട രംഗത്തുണ്ട്. അത് ഇനിയും തുടരുമെന്നും തങ്ങള്‍ പറഞ്ഞു.
ഹരജികൾ യോജിപ്പിച്ച് കോടതിക്ക് മുന്നിലെത്തിക്കും -കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം പ്രാധാന്യത്തോടെയാണ് മുസ്ലിം ലീഗ് കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ഹരജികൾ യോജിപ്പിച്ച് കോടതിക്ക് മുന്നിലെത്തിക്കാൻ പാർട്ടി നേതൃത്വം നല്‍കുമെന്നും ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ബി.ജെ.പി പല തരത്തിെല വര്ഗീയതന്ത്രങ്ങളാണ് രാജ്യത്ത് പയറ്റുന്നത്. ഏകസിവില്‍ കോഡ് അടക്കമുള്ളവ ഉദാഹരണം. പൗരത്വ വിഷയത്തിൽ ആം ആദ്മി പാർട്ടിയുടെ നിലപാടുകൾ സംശയത്തോടെ കാണേണ്ടിയിരിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.