മലപ്പുറം: പൗരത്വ നിയമം നടപ്പാക്കാന്‍ നിയമ വിരുദ്ധവും വഴിവിട്ടതുമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇന്ത്യയിലാകെ ആളിപ്പടര്‍ന്ന പ്രക്ഷോഭങ്ങള്‍ കാരണം മരവിപ്പിക്കേണ്ടിവന്ന പൗരത്വ നിയമമാണ് ഇപ്പോള്‍ മഹാമാരിയുടെ മറവില്‍ പുറത്തെടുത്തത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് നീക്കം. ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളെയാണ് തെരഞ്ഞെടുത്തത്. 2019ല്‍ പാര്‍ലമെൻറ് പാസാക്കിയ നിയമത്തിെൻറ ചട്ടങ്ങള്‍ പോലും 19 മാസമായിട്ടും നിര്‍മിക്കാനായിട്ടില്ല. പൗരത്വ നിയമത്തിനെതിരെ ആദ്യം നിയമ നടപടിയുമായി മുന്നോട്ടുവന്ന പാര്‍ട്ടി എന്ന നിലയില്‍ ലീഗ് സുപ്രീം കോടതിയില്‍ നൽകിയ കേസുകളോടൊപ്പം തന്നെ ഈ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയെ സമീപിക്കുകയെന്ന് ഇ.ടി. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.