തൃശൂർ: ഭക്ഷ്യമന്ത്രിയുടെ േപഴ്സണൽ സ്റ്റാഫിലെ ഉേദ്യാഗസ്ഥൻ സപ്ലൈകോയിലെ സി.ഐ. ടി.യു നേതാവ് എ. അനിൽകുമാറിനെ ഫോൺചോർത്തലിലൂടെ കുടുക്കിയത് സി.പി.ഐ നേതൃത്വത്തിെൻ റ അറിവോടെയെന്ന് സൂചന. പൊതുവിതരണവകുപ്പിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന തിെൻറ പ്രതികാരഭാഗമായാണ് സംഭവം.
റവന്യൂവകുപ്പിനെ മറികടന്ന് കോവിഡ് പ്രതിരോധ ചുമതലകൾ തദ്ദേശവകുപ്പിനെ ഏൽപിച്ചതോടെ ചിത്രത്തിലില്ലാതായ സി.പി.ഐക്ക് ഏക കച്ചിത്തുരുമ്പ് പൊതുവിതരണവകുപ്പ് മാത്രമായിരുന്നു. ഈ വകുപ്പിനെയാവട്ടെ റേഷൻ വിലവർധനയുടെയും അവശ്യസാധന ലഭ്യതയില്ലായ്മയുടെയും പേരിൽ സി.പി.എം-സി.ഐ.ടി.യു പ്രവർത്തകർ കുറച്ചുകാലമായി വിമർശിക്കുന്നതായി സി.പി.ഐക്ക് പരാതിയുണ്ട്. സി.പി.ഐയുടെ ഇഷ്ടക്കാരനായ സപ്ലൈകോ എം.ഡിയെ മുഖ്യമന്ത്രി ഇടപെട്ട് മാറ്റിയതും സി.പി.ഐക്കും എ.ഐ.ടി.യു.സിക്കും നാണക്കേടുണ്ടാക്കിയിരുന്നു. സി.ഐ.ടി.യു സമ്മർദമായിരുന്നു നടപടിക്ക് കാരണമായത്. സപ്ലൈകോ വിൽപനശാലകൾ സഹകരണവകുപ്പിന് കീഴിലേക്ക് മാറ്റുന്നത് സംബന്ധിച്ച റിപ്പോർട്ടും ബന്ധം വഷളാവാനിടയാക്കി. ഇത് സി.ഐ.ടി.യു-എ.ഐ.ടി.യു.സി പോരും ശക്തമാക്കി.
സർക്കാർ പ്രഖ്യാപിച്ച സൗജന്യകിറ്റ് സമയബന്ധിതമായി നൽകാനാവാത്തതിലും സി.പി.എമ്മിൽ അമർഷമുണ്ട്. സപ്ലൈകോക്ക് വിപുലമായ പർച്ചേഴ്സ് വിഭാഗമുണ്ടായിരിക്കെ താലൂക്ക്തലത്തിൽ ഡിപ്പോ മാനേജ്മെൻറ് കമ്മിറ്റിയെ സാധനങ്ങൾ വാങ്ങാനേൽപിച്ചതും സി.പി.എമ്മിെൻറ അതൃപ്തിക്ക് കാരണമായിരുന്നു. ‘മാധ്യമം’ ലേഖകൻ എന്നപേരിൽ ഫോൺ വിളിച്ചാണ് അനിൽകുമാറിനെ കുടുക്കിയത്. േപഴ്സണൽ സ്റ്റാഫിലെ ഉേദ്യാഗസ്ഥൻ സപ്ലൈകോ ഉദ്യോഗസ്ഥനെ കുടുക്കിയത് സർക്കാറിന് മാനക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് സിവിൽ സൈപ്ലസ് കോർപറേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു). എന്നാൽ, സ്ഥാപനത്തെ തകർക്കുന്നരീതിയിൽ തെറ്റായ വിവരങ്ങൾ നൽകുന്നത് ശരിയല്ലെന്നും അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കിെല്ലന്നും സപ്ലൈകോ എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.
ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽെപട്ടയാൾ മാധ്യമപ്രവർത്തകനെന്ന് ചമഞ്ഞ് വാർത്തകളുടെ ഉറവിടം കണ്ടെത്താൻ ശ്രമിച്ച വിവരം തനിക്കറിയിെല്ലന്ന് മുഖ്യമന്ത്രി. അതിനെപ്പറ്റി കൂടുതൽ മനസ്സിലാക്കിയാലേ പ്രതികരിക്കാനാവൂ. ഇപ്പോൾ തനിക്കൊന്നും അറിയിെല്ലന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് വാർത്തസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ യുവനടി ഉന്നയിച്ച പീഡനാരോപണവും തെൻറ ശ്രദ്ധയിൽെപട്ടിട്ടില്ല. ട്രോളിങ് നിരോധനം തുടരണമെന്നതാണ് സംസ്ഥാനത്തിെൻറ നിലപാട്. അതിന് കോവിഡുമായി ബന്ധമില്ല. അത് മത്സ്യത്തിെൻറ വംശവർധനയുമായി ബന്ധെപ്പട്ട പ്രശ്നമാണ്. പ്രവാസി മലയാളികൾ നാട്ടിലെത്തിയാൽ അവരെ പരിശോധിക്കാൻ സൗകര്യമൊരുക്കും. അതിനായി കൂടുതൽ പരിശോധനാ സാമഗ്രികൾ വേണമെന്ന് കേന്ദ്രത്തോട് ആവശ്യെപ്പട്ടിട്ടുണ്ട്. ലോക്ഡൗൺ കാരണം ഇതര ജില്ലകളിൽ കുടുങ്ങിയവർക്ക് ബന്ധപ്പെട്ട കലക്ടർമാരെ സമീപിച്ചാൽ നാട്ടിലേക്ക് മടങ്ങാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.