സി.ഐ.ടി.യു: ഹേമലത ദേശീയ പ്രസിഡന്റ്, തപൻ സെൻ ജനറൽ സെക്രട്ടറി

കോഴിക്കോട് : സി.ഐ.ടി.യു ദേശീയ പ്രസിഡന്‍റായി കെ. ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും തെരഞ്ഞെടുത്തു. ബംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം. സായ്ബാബു ആണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്തു. ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്ന് 178 പേരുണ്ട്.

വൈസ് പ്രസിഡന്‍റുമാര്‍- എ.കെ പത്മനാഭന്‍, ആനത്തലവട്ടം ആനന്ദൻ, എ.സുന്ദര്‍രാജന്‍, ജെ.മേഴ്സിക്കുട്ടി അമ്മ, സുഭാഷ് മുഖർജി, മണിക് ദേ, ഡി.എല്‍ കാരാട്, മാലതി ചിട്ടി ബാബു, എസ്.വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമുലു, ജി.ബേബി റാണി, ആർ. ലക്ഷ്മയ്യ.

സെക്രട്ടറിമാര്‍- എസ്. ദേവ്റോയ്, എളമരം കരീം, കശ്മീര്‍ സിങ് ഠാകുര്‍, പ്രശാന്ദ് നന്ദി ചൗധരി, ജി. സുകുമാരന്‍, പി. നന്ദകുമാര്‍, ഡി.ഡി രാമാനന്ദൻ, എ.ആര്‍ സിന്ധു, കെ. ചന്ദ്രന്‍പിള്ള, മീനാക്ഷി സുന്ദരം, ഉഷാറാണി, ആനാടി സാഹു, മധുമിത ബന്ദ്യോപാധ്യായ, അമിത്വ ഗുഹ, ആർ. കരുമലിയൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ. എൻ ഉമേഷ്, സി. എച്ച് നരസിംഗ റാവു, ദീപ കെ. രാജൻ, ലളിത് മോഹൻ മിശ്ര, പലാഡുഗു ഭാസ്കർ, സിദീപ് ദത്ത തുടങ്ങിയവരാണ്. സ്ഥിരം ക്ഷണിതാക്കൾ: ബസുദേവ് ആചാര്യ, ജെ എസ് മജുംദാർ

Tags:    
News Summary - CITU: Hemalatha National President, Tapan Sen General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.