പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള സി.ഐ.ടി.യു സംസ്ഥാന സമ്മേളന പ്രചാരണ ബോര്‍ഡ് സംബന്ധിച്ച് വിവാദം. ബോര്‍ഡിലെ ചിത്രം പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്ന ബി.ജെ.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് എ.എസ്.പി പൂങ്കഴലി സി.ഐ.ടി.യു ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം ബോര്‍ഡ് മാറ്റണമെന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് പൊലീസിന്‍െറ നോട്ടീസ്. അച്ചാ ദിന്‍ ആയേഗ (നല്ല കാലം വരുന്നു) എന്ന തലക്കെട്ടിലുള്ള ബോര്‍ഡില്‍ വാളേന്തിയ മോദി സിംഹാസനത്തിലിരുന്ന് പാവപ്പെട്ടവന്‍െറ മേല്‍ ചവിട്ടുന്നതാണ് ചിത്രം. മോദിയുടെ സമീപം പശുവിന്‍െറ ചിത്രവുമുണ്ട്. മോദി സാധാരണക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ പൊള്ളത്തരവും അത് മറയ്ക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്നതും തുറന്നുകാട്ടുന്ന കാര്‍ട്ടൂണ്‍ ചിത്രമാണിതെന്നും പ്രധാനമന്ത്രി വിമര്‍ശത്തിന് അതീതനല്ളെന്നും സി.ഐ.ടി.യു നേതാക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.