കാ​ല​ത്തി​ന്റെ സ്പ​ന്ദ​ന​ങ്ങ​ൾ ഇ​ത്ര​യ​ധി​കം സൂ​ക്ഷ്മ​ത​യോ​ടെ മ​ന​സ്സി​ലാ​ക്കി​യ ഒ​രു എ​ഴു​ത്തു​കാ​ര​ൻ, സാം​സ്കാ​രി​ക നാ​യ​ക​ൻ ഈ​യ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യി​ട്ടി​ല്ല. കാ​ലം, സ​മൂ​ഹം, സ​മൂ​ഹ​ത്തി​ന്റെ മ​നഃ​സാ​ക്ഷി എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്, എ​ന്താ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി അ​ത് എ​ഴു​ത്തി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യും കൊ​ണ്ടു​വ​ന്ന​താ​ണ് എം.​ടി​യെ ഇ​ത്ര​യ​ധി​കം വ​ലി​യ ഒ​രു വി​ജ​യി​യാ​ക്കി മാ​റ്റി​യ​ത്.

കേ​ര​ള​സ​മൂ​ഹ​ത്തി​നു​ത​ന്നെ ഉ​യ​രാ​നു​ള്ള ഒ​രു മാ​തൃ​ക, കാ​ല​ത്തി​ന​നു​സ​രി​ച്ച് സ്വ​യം ന​വീ​ക​രി​ക്കാ​നു​ള്ള മാ​തൃ​ക അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലൂ​ടെ കാ​ണി​ച്ചു​ത​ന്നു. എം.​ടി​യു​ടെ എ​ഴു​ത്തു​ത​ന്നെ കാ​ല​ത്തി​നോ​ട് വ​ള​രെ​യ​ധി​കം സ്പ​ന്ദി​ക്കു​ന്ന​താ​ണ്. ഫ്യൂ​ഡ​ൽ ഘ​ട​ന​യി​ലെ കാ​റ്റും വെ​ളി​ച്ച​വും ത​ട്ടാ​ത്ത നാ​ലു​കെ​ട്ടി​ൽ​നി​ന്ന് കാ​റ്റും വെ​ളി​ച്ച​വും തു​റ​ന്നു​വ​രു​ന്ന ഒ​രു കാ​ല​ത്തി​ലേ​ക്കു​ള്ള മാ​റ്റം അ​ദ്ദേ​ഹം സ്വ​പ്നം ക​ണ്ടു. കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള പ​രി​വ​ർ​ത്ത​ന​ത്തി​നൊ​പ്പം അ​ദ്ദേ​ഹം പ്ര​തി​ക​രി​ക്കു​ക​യും മു​ന്നോ​ട്ടു​പോ​വു​ക​യും ചെ​യ്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ എ​ഴു​ത്തി​ലും സി​നി​മ​യി​ലു​മു​ള്ള വി​ജ​യം. സ​മൂ​ഹ​ത്തി​ന് എ​ന്താ​ണ് വേ​ണ്ട​ത്, ആ​ളു​ക​ൾ​ക്ക് എ​ന്താ​ണ് വേ​ണ്ട​ത് എ​ന്ന് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​നു​ള്ള ഒ​രു മൂ​ന്നാം​ക​ണ്ണ്, ഒ​രു അ​തീ​ന്ദ്രി​യ ജ്ഞാ​നം എം.​ടി​യി​ലു​ണ്ടാ​യി​രു​ന്നു. അ​താ​ണ് അ​ദ്ദേ​ഹ​ത്തെ എ​ല്ലാ ത​ല​മു​റ​യി​ലു​മു​ള്ള എ​ഴു​ത്തു​കാ​ർ​ക്കും ബ​ഹു​മാ​ന്യ​നും ആ​രാ​ധ്യ​നു​മാ​ക്കി മാ​റ്റി​യ​ത്.

ആ​ധു​നി​ക​ന്റെ മ​ന​സ്സ്

ആ​ധു​നി​ക എ​ഴു​ത്തു​കാ​രു​ടെ രീ​തി​യേ​യ​ല്ല എം.​ടി​ക്കു​ള്ള​ത്. അ​വ​രു​ടെ​പോ​ലെ വി​സ്​​ഫോ​ട​നാ​ത്മ​ക​മാ​യ ഒ​രു ആ​ധു​നി​ക എ​ഴു​ത്ത​ല്ല എം.​ടി​യു​ടേ​ത്. പ​ക്ഷേ, ഒ​രാ​ധു​നി​ക​ന്റെ മ​ന​സ്സ്​ എം.​ടി​ക്കു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ ഒ​രു ആ​ധു​നി​ക​വാ​ദ സാ​ഹി​ത്യ​ത്തി​ന്റെ വ​ലി​യൊ​രു വി​സ്ഫോ​ട​നം അ​ദ്ദേ​ഹ​മു​ണ്ടാ​ക്കി. സി​നി​മ​യി​ലും അ​ങ്ങ​നെ​ത​ന്നെ. അ​ദ്ദേ​ഹം തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സു​ക​ളി​ൽ തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്റെ പ്രാ​ധാ​ന്യം, അ​ദ്ദേ​ഹ​ത്തി​നോ​ടു​ള്ള ആ​ദ​ര​വ്, സ്നേ​ഹം, ഭ​ക്തി വ​ള​ർ​ന്നു​വ​രു​ന്ന​ത് മ​ന​സ്സി​ലാ​ക്കി അ​ദ്ദേ​ഹം അ​തി​ന​നു​സ​രി​ച്ച് അ​വി​ടെ​യു​ള്ള എ​ഴു​ത്തി​നി​രു​ത്ത​ട​ക്കം ജ​ന​കീ​യ​മാ​ക്കി, മ​തേ​ത​ര​മാ​ക്കി. തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ന്റെ ചെ​യ​ർ​മാ​നാ​യി വ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷം മ​ന​സ്സി​ലാ​ക്കി അ​വി​ടെ വ​ലി​യ സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ള​ട​ക്കം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം എ​ങ്ങ​നെ ഒ​രു സാം​സ്കാ​രി​ക സ്ഥാ​പ​നം ന​ട​ത്ത​ണം എ​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​യി എം.​ടി മാ​റി. തു​ഞ്ച​ൻ​പ​റ​മ്പി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ നി​ര​വ​ധി​യെ​ത്തി. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ പ്ര​സി​ഡ​ന്റാ​യി​രു​ന്ന സ​മ​യ​ത്ത് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വി​ശ്വാ​സ്യ​ത ഏ​റെ വ​ർ​ധി​പ്പി​ക്കാ​നും എം.​ടി​ക്ക് ക​ഴി​ഞ്ഞു. അ​ത് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഏ​റ്റ​വും സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കാ​നു​ള്ള ക​ഴി​വ് എം.​ടി​ക്കു​ണ്ടാ​യി​രു​ന്നു. അ​ത് കാ​ല​ത്തി​ന്റെ സ്പ​ന്ദ​ന​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​യി​രു​ന്നു. കാ​ല​ത്തി​ന്റെ ആ​വ​ശ്യം മ​ന​സ്സി​ലാ​ക്കി​യ​ത് കൊ​ണ്ടാ​യി​രു​ന്നു. എം.​ടി​യു​ടെ ഒ​രു മി​നി​റ്റ് പോ​ലും അ​നാ​വ​ശ്യ​മാ​യി അ​പ​ഹ​രി​ക്കാ​ൻ ആ​രെ​യും സ​മ്മ​തി​ക്കാ​റി​ല്ലാ​യി​രു​ന്നു. സ​മ​യ​ത്തി​ന് അ​ത്ര വി​ല ക​ണ​ക്കാ​ക്കി​യ ആ​ളാ​യി​രു​ന്നു എം.​ടി. എ​ഴു​ത്തി​ലെ ഗൗ​ര​വം പോ​ലെ ത​ന്നെ ജീ​വി​ത​ത്തി​ലും ഗൗ​ര​വം സൂ​ക്ഷി​ച്ചി​രു​ന്ന​യാ​ളാ​ണ് എം.​ടി.

എ​ന്റെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഗ്ര​ഹ​മാ​യി വ​ന്ന​യാ​ളാ​ണ് എം.​ടി. ഞാ​ൻ ബാ​ങ്കി​ൽ​നി​ന്ന് വൊ​ള​ന്റ​റി റി​ട്ട​യ​ർ​മെ​ന്റ് ചെ​യ്യു​ന്ന​തി​നു​മു​മ്പ് എം.​ടി​യോ​ട് ഇ​തേ​ക്കു​റി​ച്ച് സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്താ​ണ് അ​ഭി​പ്രാ​യ​മെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ആ​രാ​ഞ്ഞു. അ​ദ്ദേ​ഹം ആ​ദ്യം പ​റ​ഞ്ഞ​ത് പോ​രു​ന്ന​തി​ന് കു​ഴ​പ്പ​മൊ​ന്നു​മി​ല്ല പ​ക്ഷേ, സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നു​ള്ള ഒ​രു വ​രു​മാ​ന​മു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ല്ലെ​ങ്കി​ൽ വ​രു​മാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള ഓ​ട്ട​ത്തി​നി​ട​യി​ൽ ഗൗ​ര​വ​ത്തോ​ടെ​യു​ള്ള എ​ഴു​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യാ​തെ​യാ​കും. അ​ത് സൂ​ക്ഷി​ക്ക​ണം. എം.​ടി​യു​ടെ കൂ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ന്നും എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. എം.​ടി ഇ​തേ​ക്കു​റി​ച്ച് ര​ണ്ട് ഓ​പ്ഷ​നു​ക​ൾ എ​ന്റെ മു​ന്നി​ൽ വെ​ച്ചി​രു​ന്നു. ഒ​ന്ന്, മാ​തൃ​ഭൂ​മി​യു​ടെ പ​ബ്ലി​ക്കേ​ഷ​ൻ വി​ങ്ങി​ലേ​ക്ക് വ​രാം. അ​ത​ല്ലെ​ങ്കി​ൽ തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ന്റെ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലേ​ക്ക് വ​രാം. പി​ന്നെ​യും കു​റേ​ക്കാ​ലം ക​ഴി​ഞ്ഞി​ട്ടാ​ണ് ഞാ​ൻ വൊ​ള​ന്റ​റി റി​ട്ട​യ​ർ​മെ​ന്റ് എ​ടു​ത്ത​ത്. അ​തി​നു​ശേ​ഷം ഉ​ട​ൻ​ത​ന്നെ ‘മാ​ധ്യ​മ’​ത്തി​ൽ ​ചേ​ർ​ന്നു. അ​ത് ഞാ​ൻ എം.​ടി​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ‘മാ​ധ്യ​മം’ ആ​ഴ്ച​പ്പ​തി​പ്പി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഒ​രു ക​ഥ ത​ന്നു. പി​ന്നീ​ട് ‘മാ​ധ്യ​മ’​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ സ​മ​യ​ത്ത് എം.​ടി ത​ന്നെ​യാ​ണ് തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ലെ അ​ഡ്മി​നി​സ്​​ട്രേ​ഷ​നി​ലേ​ക്ക് എ​ത്തി​ച്ച​തും.

‘എ​ല്ലാ​വ​രും ന​ന്നാ​വ​ണ​മെ​ന്ന​താ​ണ് എ​ന്റെ ആ​ഗ്ര​ഹം’

തു​ഞ്ച​ൻ പ​റ​മ്പി​ൽ എ​ത്തി​യ​ശേ​ഷം ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള സാ​ഹി​ത്യ ലോ​ക​വു​മാ​യും സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​രു​മാ​യു​മെ​ല്ലാം അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചു. എം.​ടി​യു​ടെ കൂ​ടെ വെ​റു​തെ നി​ന്നാ​ൽ​പോ​ലും ന​മു​ക്ക് ന​മ്മു​ടെ എ​ല്ലാ ത​ല​ത്തി​ലും ഉ​ന്ന​തി​​യി​ലെ​ത്താ​ൻ വ​ഴി​ക​ൾ തു​റ​ന്നു​വ​രും. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​കും പ​ല​രും പ​ല പു​തി​യ ചു​വ​ടു​വെ​പ്പു​ക​ളും എം.​ടി​യി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന​ത്. ‘എ​ല്ലാ​വ​രും ന​ന്നാ​വ​ണ​മെ​ന്ന​താ​ണ് എ​ന്റെ അ​ടി​സ്ഥാ​ന​പ​ര​മാ​യ ആ​ഗ്ര​ഹം’ -ഇ​താ​ണ് എം.​ടി എ​പ്പോ​ഴും പ​റ​യാ​റ്. അ​ർ​ഹ​ത​യി​ല്ലാ​ത്ത​ത് ആ​ർ​ക്കും അ​ദ്ദേ​ഹം ന​ൽ​കാ​റി​ല്ല. എ​ന്നാ​ൽ, നി​ശ്ശ​ബ്ദ​മാ​യി അ​ദ്ദേ​ഹം പ​ഠി​പ്പി​ക്കു​ന്ന പാ​ഠ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന് ചു​റ്റു​മു​ള്ള​വ​രെ​ല്ലാം ഉ​യ​ര​ങ്ങ​ളി​​ലെ​ത്തും. കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടു​കൂ​ടി എ​ല്ലാ കാ​ര്യ​ങ്ങ​ളെ​യും കാ​ണാ​ൻ അ​ദ്ദേ​ഹം അ​റി​യാ​തെ ന​മ്മ​ളെ പ​ഠി​പ്പി​ക്കും. ജീ​വി​ത​ത്തി​ൽ അ​ദ്ദേ​ഹം പു​ല​ർ​ത്തു​ന്ന സ​മ​യ​നി​ഷ്ഠ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വ്യ​ക്തി​ത്വം. ഇ​തെ​ല്ലാം അ​റി​യാ​തെ​ത​ന്നെ ന​മ്മ​ളും സ്വാം​ശീ​ക​രി​ക്കും. ജീ​വി​ത​ത്തി​ന്റെ വി​ജ​യ​ത്തി​ലേ​ക്കു​ള്ള ഒ​രു വ​ഴി​യാ​ണ് എം.​ടി. ജീ​വി​ത വി​ജ​യ​ത്തി​ലേ​ക്കു​ള്ള ഒ​രു മ​ന്ത്രം പോ​ലെ ന​മു​ക്ക് എം.​ടി​യെ കാ​ണാം. എ​പ്പോ​ഴും ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കു​ന്ന ഒ​രാ​ളെ​ന്ന് പ​റ​യു​മ്പോ​ൾ അ​ത് അ​വ​ന​വ​നെ​യും സ​മ​യ​ത്തെ​യും സ​മൂ​ഹ​ത്തെ​യും മ​ന​സ്സി​ലാ​ക്കാ​നും അ​റി​യാ​നു​മു​ള്ള ഒ​രു സി​ദ്ധി​യാ​ണ്.

ത​യാ​റാ​ക്കി​യ​ത്: പ്ര​മോ​ദ് ഗം​ഗാ​ധ​ര​ൻ

Tags:    
News Summary - silent Lessons Taught by MT Vasudevan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.