ആലുവ: പെട്രോൾ വാങ്ങിയതിലെ തർക്കം മൂലം യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പമ്പ് ജീവനക്കാർ പിടിയിൽ. ബിഹാർ സ്വദേശികളായ രാജ കുമാർ (20), അജീത് കുമാർ (19) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശി മഹേഷിനെയാണ് ആക്രമിച്ചത്. 18ന് രാത്രി ഒമ്പതോടെ മുട്ടം തൈക്കാവ് ഭാഗത്തെ പമ്പിലാണ് സംഭവം.
പറഞ്ഞതിലും കൂടുതൽ തുകക്ക് ജീവനക്കാരൻ സ്കൂട്ടറിൽ പെട്രോളടിച്ചു. കൈവശം അധികം തുകയില്ലാത്തതിനാൽ കൂടുതലായി അടിച്ച പെട്രോൾ തിരികെ എടുത്തുകൊള്ളാൻ സ്കൂട്ടർ യാത്രികൻ പറഞ്ഞു. എന്നാൽ അടിച്ചതിലും കൂടുതൽ പെട്രോൾ ജീവനക്കാർ ഊറ്റിയെടുത്തത് ചോദ്യം ചെയ്ത മഹേഷിനെ ജീവനക്കാർ ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.