നാല്‌ വോട്ടിന് വേണ്ടി വി.ഡി. സതീശൻ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു- കെ. സുരേന്ദ്രൻ

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വി.ഡി. സതീശൻ ഉണ്ടാക്കിയ നടത്തിയ ധാരണ പാലക്കാടിന്റെ സമാധനാന്തരീക്ഷം തകർക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് - കോൺഗ്രസ് സഖ്യത്തിനെതിരായ വിധി എഴുത്താവും പാലക്കാടുണ്ടാവുക. ഒരു വിഭാഗത്തിൻറെ വീട് സമ്പർക്കത്തിനായി ഗ്രീൻ ആർമി എന്ന സംഘം പാലക്കാട് ഇറങ്ങുകയാണ്.

തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ സതീശനും യു.ഡി.എഫും ഭീകരവാദികളെ കൂട്ടുപിടിക്കുകയാണ്. ആരാധനാലയങ്ങളിൽ എസ്.ഡി.പിഐക്കാർ വിതരണം ചെയ്യുന്ന നോട്ടീസിനെ കോൺഗ്രസ് തള്ളിപറയുമോ എന്നും സുരേന്ദ്രൻ ചോദിച്ചു. പാലക്കാട്ടെ കോൺഗ്രസിൻറെ ഓഫീസിൽ മുഴുവൻ പോപ്പുലർ ഫ്രണ്ടുകാരാണുള്ളത്.

കോൺഗ്രസ് പൂർണമായും പി.എഫ്‌.ഐ വൽക്കരിക്കപ്പെട്ടു കഴിഞ്ഞു. വർഗീയതയുടെ കാര്യത്തിൽ അവരോട് മത്സരിക്കുകയാണ് എൽ.ഡി.എഫ്. ഭീകരവാദികളെ ജനം തൂത്തെറിയുക തന്നെ ചെയ്യും. വോട്ട് ബാങ്ക് രാഷ്ട്രീയം പരാജയപ്പെട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് വഖഫിൻറെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ് ലിം ലീഗിൻറെ തീവ്രത പോരാഞ്ഞിട്ടാണ് സതീശൻ പോപ്പുലർ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ജനം മാപ്പ് നൽകില്ല. വിഷവിത്തുകളെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് നാട്ടിൽ കലാപമുണ്ടാക്കും.

പോപ്പുലർ ഫ്രണ്ടുമായി എന്തിനാണ് ചർച്ച നടത്തിയതെന്ന് വി.ഡി. സതീശനോട് മാധ്യമങ്ങൾ ചോദിക്കണം. എസ്.ഡി.പി.ഐക്കാർക്ക് നോട്ടീസ് അടിച്ചു കൊടുത്തത് എന്തിനാണെന്നും സതീശൻ പറയണം. പാലക്കാട് കോൺഗ്രസിൽ ഉപജാപകവൃന്ദം പിടിമുറുക്കിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - for four votes. V.D. Satheesan makes alliance with terrorists- K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.