വണ്ടൂർ: പഞ്ചായത്ത് 21ാം വാർഡ് വെള്ളാമ്പുറം ഗ്രാമസഭയിൽ കൂട്ടത്തല്ല്. എട്ടുപേർക്ക് പരിക്ക്. വർഷങ്ങളായി വാർഡിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പ്രദേശത്തെ കുളിക്കര കോളനി റോഡുമായി ബന്ധപ്പെട്ട വിഷയവും മുൻ എൽ.ഡി.എഫ് ബ്ലോക്ക് അംഗം ലാപ്സാക്കിയ 53 ലക്ഷത്തെപ്പറ്റിയും ഗ്രാമസഭയിൽ ചോദിച്ചപ്പോൾ മെംബർ അരിമ്പ്ര മോഹനൻ പ്രവർത്തകരോട് ൈകയേറ്റം ചെയ്യാൻ ആവശ്യപ്പെെട്ടന്നാണ് യു.ഡി.എഫിെൻറ ആരോപണം.
തുടർന്ന് ഇരുവിഭാഗവും തമ്മിൽ കൂട്ടത്തല്ല് നടക്കുകയായിരുന്നു. അതേസമയം, പിരിയാൻ സമയം കുറച്ചുപേരെത്തി ഗ്രാമസഭ അലങ്കോലപ്പെടുത്താൻ ശ്രമം തുടങ്ങിയെന്നും മിനിറ്റ്സ് അടക്കം വലിച്ചുകീറാൻ തുടങ്ങിയപ്പോൾ ഇടപെട്ട പ്രവർത്തകരെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും വാർഡ് മെംബറും എൽ.ഡി.എഫ് അംഗവുമായ അരിമ്പ്ര മോഹനൻ പറഞ്ഞു. ഇരുപാർട്ടിയിലെയും പരിക്കേറ്റ പ്രവർത്തകരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.