തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിന് പണം പിരിച്ചതി െൻറ പേരിൽ കേരള ബി.ജെ.പിയിലെ ശ്രീധരൻ പിള്ള, മുരളീധര പക്ഷങ്ങൾ തമ്മിൽത്തല്ല് മുറുകി. ഇരുവിഭാഗങ്ങളും ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും ആർ.എസ്.എസിനും ഇത് സംബന്ധിച്ച് പരാതി നൽകി. പണപ്പിരിവ് സംബന്ധിച്ച് സംസ്ഥാനത്താകെ നടക്കുന്ന തർക്കത്തിെൻറ തുടർച്ചയാണ് തൃശൂരിലും.
നേരത്തെ കുന്നംകുളത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം പിരിച്ചത് വിവാദമായിരുന്നു. ഇത്തവണയും ഭീഷണിപ്പെടുത്തി പിരിച്ചുവെന്ന പരാതിയോടൊപ്പമാണ് കണക്കില്ലെന്ന ആക്ഷേപവും. പ്രധാനമന്ത്രിയുടെ കൊല്ലം, തൃശൂർ പരിപാടികൾക്ക് അഞ്ചരക്കോടിയോളം രൂപ പിരിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാക്കൾ തന്നെ പറയുന്നത്. അതിന് കണക്കില്ല എന്ന് മാത്രമല്ല, കള്ളക്കണക്കും എഴുതിയിട്ടുണ്ടത്രെ. കൊല്ലത്തെ പരിപാടി കഴിഞ്ഞ ഉടൻ കണക്ക് അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് ശ്രീധരൻപിള്ള പക്ഷം പരിഗണിച്ചില്ലത്രെ. ശബരിമല വിവാദത്തിൽ അക്കാര്യം തർക്കമായില്ല. ഇതിന് പിന്നാലെയാണ് തൃശൂരിൽ യുവമോർച്ച സംസ്ഥാന സമ്മേളന പരിപാടി.
ജില്ല പ്രസിഡൻറ് എ. നാഗേഷ് ഉൾപ്പെടെ മുരളീധരപക്ഷത്ത് നിൽക്കുന്ന തൃശൂർ ജില്ല നേതൃത്വത്തെ പൂർണമായും ഒഴിവാക്കിയാണ് പരിപാടി നടത്തിയത്. ഔദ്യോഗികപക്ഷക്കാരനായ സംസ്ഥാന വക്താവിനും ജനറൽ സെക്രട്ടറിക്കുമായിരുന്നു തൃശൂരിൽ സംഘാടനച്ചുമതല. സ്റ്റേജിന് ആറര ലക്ഷത്തിൻെറ ക്വട്ടേഷൻ ആണ് ഉണ്ടായിരുന്നത്. 15 ലക്ഷം രൂപ ചെലവിെട്ടന്നാണ് കണക്ക് കൊടുത്തത്. ഇത്തരം ഭീമമായ ക്രമക്കേടുകളുടെ തെളിവുകൾ ദേശീയനേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ഇനി പണം ആവശ്യപ്പെടില്ലെന്ന് പറഞ്ഞാണ് പലരിൽ നിന്നും വൻ തുക വാങ്ങിയത്. ജില്ലയിൽ നിന്നുള്ള പ്രമുഖ പ്രവാസി വ്യവസായിയിൽ നിന്ന് അരക്കോടിയോളം രൂപ വാങ്ങിയത്രെ. പരിപാടിയിലേക്ക് അടുപ്പിക്കാതിരുന്ന മുരളീധര വിഭാഗം നേതാവ് നേതൃത്വം അറിയാതെ നടത്തിയ പിരിവും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇരുവിഭാഗവും പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫിസ് നിർമാണത്തിന് ആറ് കോടി കേന്ദ്രം നൽകിയിരുന്നു. ഇതിന് പുറമെ പിരിവും നടത്തി. ഇതിൻെറ കണക്ക് അവതരിപ്പിക്കാത്തതും കോഴിക്കോട് ദേശീയ കൗൺസിൽ യോഗത്തിന് പിരിച്ചതും നിയമസഭ തെരഞ്ഞെടുപ്പിനുൾപ്പെടെ പിരിച്ചതും ചെലവിട്ടതുമുൾപ്പെടെയുള്ള കണക്കുകളെ കുറിച്ചും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.
അര ലക്ഷം പേർ പോലും വന്നില്ല
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിന് ആള് കുറഞ്ഞതിൽ ആർ.എസ്.എസിന് അമർഷം. സൂക്ഷ്മമായി ആസൂത്രണം ചെയ്ത പരിപാടിയായിരുന്നിട്ടും മോദിയുടെ തൃശൂർ സന്ദർശനത്തിന് അമ്പതിനായിരത്തിൽ താെഴ ആളുകളേ പങ്കെടുത്തിരുന്നുള്ളൂ എന്നാണ് ആർ.എസ്.എസ് നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ആർ.എസ്.എസ് കാര്യയോഗത്തിൽ മോദിയുടെ തൃശൂർ സന്ദർശനത്തിന് ആൾ കുറഞ്ഞതിനെക്കുറിച്ച് ബി.ജെ.പി നേതാക്കൾക്കെതിരെ കടുത്ത വിമർശനമുയർന്നു. ആൾ കുറഞ്ഞതിെൻറ ഉത്തരവാദിത്തം ബി.ജെ.പി നേതാക്കൾക്കാണെന്നും അവർ ഇതിന് വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.