കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തർക്ക് നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
കെ.എസ്.യു സംസ്ഥാന പ്രസിൻറ് കെ.എം അഭിജിതിൻെറ നേതൃത്വത്തിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് മാർച്ച് നടത്തിയത്. ശശി തരൂർ എം.പി ആണ് മാർച്ച് ഉദ്ഘാടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.