ഇടുക്കിയിൽ സമരത്തിനിടെ സംഘർഷം; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ദേവീകുളം എം.എൽ.എ എ. രാജ

ഇടുക്കി: സമരാനുകൂലികൾ വാഹനം തടയുന്നതിനിടെയുണ്ടായ സംഘർഷത്തിൽ എം.എൽ.എ എ. രാജക്ക് പരിക്കേറ്റു. ദേവികുളം എം.എൽ.എ എ രാജയെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എൽ.എയെ മർദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തി. മൂന്നാറില്‍ സമരാനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സമരവേദിയില്‍ എം.എൽ.എ പ്രസംഗിക്കുന്നതിനിടെ എത്തിയ വാഹനം സമരക്കാര്‍ തടയുകയായിരുന്നു. ഇതോടെ പൊലീസ് ഇടപെടുകയും സംഘർഷം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ടതോടെ എം.എല്‍.എ നേരിട്ട് വേദിയില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ രാജ താഴെ വീണു. സംഘർഷത്തിൽ ചെവിക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്.

പൊതുപണിമുടക്കിന്റെ ആദ്യ ദിനം ഇടുക്കിയില്‍ ശാന്തമായിരുന്നു. മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകളുടെ എണ്ണം കുറവായിരുന്നു. മൂന്നാര്‍ മേഖലയിലെ കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.

Tags:    
News Summary - Clashes in Idukki; Devikulam MLA A Raja injured in police harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.