ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്: വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ സഹിതം ഡി.ജി.പിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: നവകേരള മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ്. തെളിവില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ വിചിത്രവാദത്തെ ഖണ്ഡിച്ച് ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

അനിൽകുമാർ, സന്ദീപ് എന്ന രണ്ടു ഉദ്യോഗസ്ഥർ വളഞ്ഞിട്ട് തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കെഎസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിനേയും സംസ്ഥാന ഭാരവാഹി അജയ് ജുവല്‍ കുര്യാക്കോസിനേയുമാണ് വളഞ്ഞിട്ട് ആക്രമിച്ചത്.

മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചതിനാണ് മര്‍ദനം. തെളിവില്ലെന്ന് പറഞ്ഞ തള്ളിയതിനാൽ ദൃശ്യങ്ങൾ സഹിതം ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും പരാതി നൽകിയതായി രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

കേസിലെ അന്വേഷണം മന്ദഗതിയില്‍ നീങ്ങിയ ഘട്ടത്തില്‍ പരാതിക്കാര്‍ കോടതിയെ സമീപിച്ചപ്പോഴാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടത്. ഇതിലാണ് കേസ് അവസാനിപ്പിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. മാധ്യമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വന്നിരുന്നെങ്കിലും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചില ദൃശ്യങ്ങള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇതില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്നാണ് വാദം. 


Full View


Tags:    
News Summary - Clean chit for CM's gunmen: Youth Congress files complaint to DGP with footage of beatings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.