തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തോടൊപ്പം സംസ്ഥാനത്ത് മഴയുടെ സ്വഭാവത്തിലും തീവ്രതയിലും വൻ മാറ്റമെന്ന് പഠനം. അപ്രതീക്ഷിത സമയത്തും സ്ഥലങ്ങളിലും മാരക പ്രഹരശേഷിയോടെ പെയ്തിറങ്ങുന്ന ചെറുതും വലുതുമായ മേഘവിസ്ഫോടനങ്ങളാണ് 24 മണിക്കൂറിൽ കേരളത്തെ പ്രളയ സാഹചര്യത്തിലേക്ക് തള്ളിവിടുന്നതെന്ന് ഇന്ത്യന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി, അമേരിക്കയിലെ മിയാമി സർവകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവ സംയുക്തമായി നടത്തിയ പഠനം പറയുന്നു.
താരതമ്യേന ഉയരം കുറഞ്ഞ (എട്ടു കിലോമീറ്ററിലും താഴെ) നിമ്പോ സ്ട്രാറ്റസ് മേഘങ്ങളില്‍നിന്ന് തോരാതെ കിട്ടുന്ന ശക്തി കുറഞ്ഞ മഴയായിരുന്നു മുമ്പ് കാലവര്‍ഷം. സമീപവര്‍ഷങ്ങളില്‍ കാലവര്‍ഷക്കാലത്ത് മഴരഹിത ഇടവേള കൂടിയത് അതിശക്തമായ മഴക്കും ചെറു മേഘവിസ്ഫോടനങ്ങളിലേക്കും വഴിവെച്ചു.
മണിക്കൂറില്‍ 10 സെൻറി മീറ്റര്‍ മഴ ലഭിക്കുന്ന പ്രതിഭാസമാണ് മേഘവിസ്ഫോടനം. രണ്ടു മണിക്കൂറിനുള്ളില്‍ അഞ്ച് സെൻറിമീറ്ററിന് മുകളില്‍ പെയ്യുന്ന മഴയാണ് ലഘു മേഘവിസ്ഫോടനം. സാധാരണ മേഘവിസ്ഫോടനം ചെറിയ പ്രദേശത്ത് (15- 20 ചതുരശ്ര കിലോമീറ്റര്‍) മാത്രമാണ് ബാധിക്കുക. എന്നാൽ, 2019ന് ശേഷം കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ വിസ്തൃതമായ പ്രദേശങ്ങളിൽ മേഘവിസ്ഫോടനമുണ്ടായി. കഴിഞ്ഞ ദിവസം തെക്കൻ, മധ്യകേരളത്തിലെ ജില്ലകളിലുണ്ടായ ചെറുവിസ്ഫോടനങ്ങൾ ഇതിെൻറ തുടർച്ചയാണ്. മേഘവിസ്ഫോടനങ്ങൾ ആവർത്തിച്ചാൽ കേരളത്തിെൻറ ഭൂഘടന തകിടം മറിയാൻ സാധ്യതയുണ്ടെന്ന് കുസാറ്റ് അഡ്വാൻസ് സെൻറർ ഫോർ അറ്റ്മോസ്ഫറിക് ഡയറക്ടർ ഡോ.എസ്. അഭിലാഷ് 'മാധ്യമ'ത്തോട് പറഞ്ഞു. പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതിക്ക് കനത്ത ആഘാതമേൽക്കും. പൊടുന്നനെ പെയ്യുന്ന തീവ്രമഴക്കും തുടര്‍ച്ചയായി പെയ്തു കുതിര്‍ന്നു കിടക്കുന്ന അവസ്ഥയില്‍ പെയ്യുന്ന താരതമ്യേന ശക്തി കൂടിയ മഴക്കും ഒരുപോലെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, സോയില്‍ പൈപ്പിങ്, വെള്ളപ്പൊക്കം എന്നിവ സൃഷ്ടിക്കാന്‍ കഴിയും.
കൊങ്കണ്‍ പ്രദേശത്ത് നേരത്തേ കണ്ടിരുന്ന തീവ്രമഴ തെക്കോട്ട് മാറി പാലക്കാടിന് വടക്കുവരെ വ്യാപിച്ചു. സാധാരണ, ജൂണ്‍ -സെപ്റ്റംബര്‍ കാലത്ത് കേരളത്തില്‍ ഇടിമിന്നല്‍ കാണാറില്ല. എന്നാൽ, കഴിഞ്ഞവർഷം മുതൽ ഈ സമയങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നലുകളും ശാസ്ത്രസമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.