കെ.എസ്​.യുവി​െൻറത്​ സമരമല്ല, അക്രമമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.യു പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടത്തിയത് സമരമല്ല അക്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തി​​െൻറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

വിദ്യാർഥികൾ അക്രമം അഴിച്ചുവിട്ടതിനാലാണ് ലാത്തിച്ചാർജ് നടത്തിയത്. പ്രവർത്തകർ പൊലീസിനെ ആക്രമിച്ചു. വടികളും കല്ലുമായാണ് അവരെത്തിയത്. ആർക്കും ഗുരുതര പരുക്കേറ്റിട്ടില്ല. പൊലീസ് ആരുടെയും തലയ്ക്കടിച്ചിട്ടില്ല. പരുക്കേറ്റ വിദ്യാർഥികൾക്കു ചികിൽസ നിഷേധിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിക്ക് സമരം ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. മുൻ മുഖ്യമന്ത്രിക്ക് സമരം ചെയ്യേണ്ട സാഹചര്യമുണ്ടാകരുതെന്ന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ്​ അതിക്രമം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷംഅടിയന്തര പ്രമേയത്തിന്​നോട്ടീസ്​ നൽകിയെങ്കിലും സ്​പീക്കർ അനുമതി നൽകിയില്ല. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി

Tags:    
News Summary - CM at assembly on ksu strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.