മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; പകരം ചുമതല ആർക്കും കൈമാറിയിട്ടില്ല, മന്ത്രി സഭായോഗം ഓൺലൈനിൽ

തിരുവനന്തപുരം:ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ 3.30നു തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്. അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തില്‍ പകരം ചുമതല ആർക്കും കൈമാറിയിട്ടില്ല. മെയ് 10ഓടെ തിരികെ എത്തുമെന്നാണ് വിവരം.

27 ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. ജനുവരിയിൽ ചികിത്സക്ക് പോയപ്പോൾ തുടർപരിശോധന വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, പാർട്ടി സമ്മേളനം നടക്കുന്നത് കൊണ്ടാണ് നീട്ടിവെച്ചത്. ജനുവരി 11 മുതൽ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്. മുമ്പ് ചികിത്സക്ക് പോയപ്പോഴൊന്നും മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിരുന്നില്ല. 

Tags:    
News Summary - CM goes to US; The task of replacement has not been handed over to anyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.