??????? ?????

കേരള പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികളും കൈകോര്‍ക്കുക: മുഖ്യമന്ത്രി

പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ വിദ്യാർത്ഥികളോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കുട്ടികളുടെ സംഭാവന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്തംബര്‍ 11, 12 തീയ്യതികളിൽ ശേഖരിക്കും.

ഭാവി കേരളത്തി​​െൻറ വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. അതുകൊണ്ടാണ് നാടി​​െൻറ പുനർനിർമാണ പ്രക്രിയയിൽ കുട്ടികളുടെയും പങ്കാളിത്തം സർക്കാർ ആലോചിച്ചത്. ഒറ്റക്കെട്ടായി കേരളസമൂഹം ദുരന്തത്തെ അതിജീവിക്കുന്ന ഘട്ടത്തിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിൽ പങ്കു ചേരുന്നു എന്നത് സന്തോഷകരമാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ്/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ കേന്ദ്രീയ വിദ്യാലയം/ നവോദയ സ്കൂളുകളെയും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നാടിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കണം.

കാലവര്‍ഷക്കെടുതിയെ അതിജീവിക്കാനുളള മാതൃകാപരമായ ഇടപെടലുകള്‍ ഇതിനകം തന്നെ കുട്ടികള്‍ നടത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍, ശുചീകരണം, വിദ്യാഭ്യാസ സമാഗ്രികള്‍ നഷ്ടപ്പെട്ടവരെ സഹായിക്കല്‍, ചെറു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കല്‍ എന്നിങ്ങനെ തങ്ങളാലാവുന്ന സഹായങ്ങള്‍ വിദ്യാത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. സ്വർണാഭരണങ്ങൾ പോലും സംഭാവന നൽകിയ കുട്ടികളുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിക്കാത്ത കുട്ടികള്‍ക്കു കൂടി ഇതി​​െൻറ ഭാഗമാകാനുളള അവസരമാണ് വന്നിരിക്കുന്നത്.

കഴിയാവുന്ന തുക നല്‍കി നമ്മുടെ നാടി​​െൻറ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാവണമെന്ന് വിദ്യാർത്ഥികളോടും വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - cm invites students to rebuild kerala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.