തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്നപേരിൽ ഉദ്യോഗാർഥികളെ പരീക്ഷയിൽനിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന സമീപനങ്ങളും ഇടപെടലുകളും സമൂഹത്തിന് ചേർന്നതല്ലെന്ന് വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ ചില കാര്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരന്തരം തെറ്റായ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിനെ സമീപിക്കാൻ സർക്കാർ നിർബന്ധിതമാകുകയാണ്. ഇക്കാര്യത്തിൽ നിയമമന്ത്രി എന്നനിലയിൽ മന്ത്രി എ.െക. ബാലൻ പറഞ്ഞതിൽ ഒരു പിശകുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.