കൊച്ചി: ശബരിമലയിൽ പൊലീസിെൻറ തേർവാഴ് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നുകിൽ ആശാെൻറ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന സമീപനമാണ് ആഭ്യന്തര വകുപ്പിേൻറത്. പ്രളയം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ശബരിമലയിൽ അടിസ്ഥന സൗകര്യമൊരുക്കിയില്ല. മുഖ്യമന്ത്രി ഭക്തർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്. അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയിലെ അനാവശ്യ അരാജകത്വം സർക്കാരുണ്ടാക്കിയതാണ്. പ്രശ്നങ്ങൾ സങ്കീർണമായത് സർക്കാർ സമീപനം മൂലമാണ്. തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്ത് തിരിച്ചയക്കണമായിരുന്നു. ബി.ജെ.പി-ആർ.എസ്.സിന് ചുവന്ന പരവതാനി വിരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
യു.ഡി.എഫ് ശക്തമായ നിലപാടുമായി ഭക്തർക്കൊപ്പം ഉണ്ടാകും. യൂത്ത് ലീഗ് നടത്തിയ സമരം യു.ഡി.എഫ് ഏറ്റെടുക്കും. 22 ന് കലക്ട്രേറ്റ് ധർണ സംഘടിപ്പിക്കുമെന്നും വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.