തിരുവനന്തപുരം: മാധ്യമങ്ങളുടെ അജണ്ടകൾക്ക് കീഴടങ്ങണമോയെന്നും നാളെയും ഏതു മന്ത്രിമാർക്കെതിരെയും വാർത്തകൾ സൃഷ്ടിച്ചുവിടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോഴൊക്കെ രാജി എന്ന കീഴ്വഴക്കമുണ്ടാക്കണമോയെന്ന് എല്ലാവരും ചിന്തിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കഴിഞ്ഞദിവസം ചേർന്ന സി.പി.എം യോഗങ്ങളിലും സി.പി.െഎയുമായുള്ള ഉഭയകക്ഷി ചർച്ചയിലുമെല്ലാം മുഖ്യമന്ത്രി ഇൗ നിലപാടാണെടുത്തത്.
മുമ്പ് ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും രാജിവെച്ചത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്. ആ മന്ത്രിമാർക്കെതിരെ കേസ് ഇല്ലായിരുന്നു. ആ ആരോപണങ്ങളെല്ലാം തെറ്റായിരുെന്നന്ന് പിന്നീട് തെളിയുകയും ചെയ്തു. ഇപ്പോൾ തോമസ് ചാണ്ടിക്കെതിരെയും മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണ്. നാളെ അവർ ഒരുമിച്ചുനിന്ന് ഏതെങ്കിലും മന്ത്രിയെക്കുറിച്ച് പത്ത് വാർത്തകൾ കൊടുത്താൽ അതിെൻറ പേരിൽ അവരും രാജിവെക്കേണ്ടിവരും.
അത്തരം സാഹചര്യമുണ്ടാക്കണമോയെന്ന് ചിന്തിച്ചു വേണം നിലപാടെടുക്കേണ്ടതെന്ന് പിണറായി സി.പി.െഎക്കുൾപ്പെടെ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.