തിരുവനന്തപുരം: അമേരിക്കയിലെ മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇൗ മാസം 24ന് മടങ്ങിയെത്തും. അദ്ദേഹത്തിെൻറ വൈദ്യപരിശോധന പൂർത്തിയായെന്ന് മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. പ്രളയത്തെ തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര മാറ്റിെവച്ച മുഖ്യമന്ത്രി സെപ്റ്റംബർ രണ്ടിനാണ് അമേരിക്കയിലേക്ക് പോയത്. മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. 7ന് നടക്കുന്ന അടുത്ത മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി പെങ്കടുക്കും.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി ഇ.പി. ജയരാജനെ മന്ത്രിസഭാ യോഗങ്ങളിൽ അധ്യക്ഷത വഹിക്കാൻ ചുമതലപ്പെടുത്തിരുന്നു. മുഖ്യമന്ത്രി പോയ ശേഷം ആദ്യ മന്ത്രിസഭായോഗം ചേർന്നത് ഇൗ ബുധനാഴ്ചയാണ്. യോഗത്തിൽ ജയരാജനാണ് അജണ്ടകൾ വായിച്ച് അവതരിപ്പിച്ചത്. വിശദമായ ചർച്ചകളും നടന്നു.
മന്ത്രി കെ.കെ. ശൈലജ ഒഴികെ മറ്റ് മന്ത്രിമാരെല്ലാം ഉണ്ടായിരുന്നു. കെ.പി.എം.ജിയുടെ റിപ്പോർട്ട് ഒൗട്ട്ഒാഫ് അജണ്ടയായാണ് മന്ത്രിസഭയിലെത്തിയത്. ധനമന്ത്രി തോമസ് െഎസക്കാണ് ഇത് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.