കൊല്ലം: പൊലീസിെൻറ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1957ലെ സർക്ക ാർ അവസാനിപ്പിച്ച ലോക്കപ് മർദനവും അതിനെതുടർന്ന് ജീവൻ നഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ സമീപകാലത്തുമുണ്ടായി. അതിലെ കുറ്റവാളികളെ പൊലീസ് തന്നെ പിടികൂടുകയും ചെയ്തു. പരിഷ്കൃതസമൂഹത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാ യിരുന്നു ഇത്. ഇത്തരത്തിൽ ഒരു കാര്യവും പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല. പൊതുചട്ടം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റവാളികളോട് കർക്കശ നിലപാട് സ്വീകരിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുേമ്പാൾതന്നെ, ലോക്കപ് മർദനം പോലുള്ള സംഭവങ്ങൾ ഗൗരവമായി കാണുകയും ഇത്തരം സ്വഭാവവൈവകൃതങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. കുറ്റം ചെയ്യുന്നവരുടെ പദവിയോ സ്ഥാനമാനങ്ങളോ നോക്കിയല്ല പൊലീസ് ഇടപെടേണ്ടത്. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ട്. കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥ സംസ്ഥാനത്ത് ഒരു അന്വേഷണ ഏജൻസിയും നേരിടുന്നില്ല.
പട്ടികജാതി, വർഗവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ആ വിഭാഗത്തിൽപെട്ടവരായതിെൻറ പേരിൽ രാജ്യത്തിെൻറ പല ഭാഗത്തും പീഡിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, ഒരു പ്രത്യേക വിഭാഗത്തിൽപെട്ടതിെൻറ പേരിലുള്ള അത്തരം സമീപനം ഒരിക്കലും കേരളത്തിലുണ്ടാവില്ല. പൊലീസിൽ വർധിച്ചുവരുന്ന ആത്മഹത്യ ഗൗരവമായി പരിഗണിക്കും. ഇതിന് ഉന്നതതലയോഗം ഉടൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.