സി.പി.​െഎ മന്ത്രിമാർ വിട്ടുനിന്നത്​ അസാധാരണ സംഭവം -മുഖ്യമന്ത്രി

തിരുവനന്തപുരം: തോമസ് ചാണ്ടി പ്രശ്നത്തി​​​െൻറ പേരിൽ സി.പി.ഐയുടെ നാല്​ മന്ത്രിമാർ മന്ത്രിസഭ യോഗം ബഹിഷ്കരിച്ചത് അസാധാരണ സംഭവവും സംഭവിക്കാൻ പാടില്ലാത്തതുമായിരു​െന്നന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ യോഗത്തിനിടയിലാണ് ഇത്​ സംബന്ധിച്ച്  ഇ. ചന്ദ്രശേഖരൻ എഴുതിയ കത്ത് തനിക്ക്​ ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുകയാണെങ്കിൽ സി.പി.ഐ മന്ത്രിമാർ പങ്കെടുക്കേണ്ടെന്ന്​ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ തങ്ങൾ നാലുപേരും വിട്ടുനിൽക്കുകയാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

ഏത്​ മന്ത്രിയായാലും അദ്ദേഹത്തെ പാർട്ടി നിലപാട് സ്വാധീനിക്കും. സി.പി.ഐ മന്ത്രിമാർ പാർട്ടി തീരുമാനം അനുസരിച്ചതായി കണക്കാക്കിയാൽ മതി. അതി​​​െൻറ പേരി‍ൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്​ടപ്പെടുന്ന സ്ഥിതിയില്ല. അത്​ സമ്മതിക്കാൻ കഴിയുന്ന കാര്യമല്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ശരിയായ നിലയിൽ തന്നെ പോകു​െന്നന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

മന്ത്രിസഭ യോഗ ബഹിഷ്കരണം ശരിയാണോയെന്ന്​  ചോദിച്ചാൽ സാധാരണ നിലക്ക്​ ഉണ്ടാകാത്ത നടപടിയാണ്. ഏതു പ്രശ്നവും ചർച്ച ചെയ്യാനുള്ള വേദിയാണ് മന്ത്രിസഭ യോഗം. അതിൽനിന്ന്​ മന്ത്രിമാർ  വിട്ടുനിൽക്കുന്ന പതിവില്ല. സംഭവിക്കാൻ പാടില്ലാത്തതാണിത്​. സി.പി.ഐയുടെ പ്രശ്നം പരിഹരിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അടുത്ത മന്ത്രിസഭ യോഗത്തിൽ അവരുണ്ടാകും. തോമസ് ചാണ്ടിക്ക്​  മന്ത്രിയെന്ന നിലയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാൻ അവകാശമുണ്ട്. അത്​ സി.പി.ഐക്ക്​ മനസ്സിലായില്ലേ എന്ന്​ അവരോടാണ്​ ചോദിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Tags:    
News Summary - CM Pinarayi Vijayan react to CPI Ministers Boycott Cabinet Meeting -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.