തലശ്ശേരി: തിങ്കളാഴ്ച കൊല്ലപ്പെട്ട സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിെൻറ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബാബുവിെൻറ ജ്യേഷ്ഠൻ മനോജിനോട് മുഖ്യമന്ത്രി വിവരങ്ങൾ ആരാഞ്ഞു. ബാബുവിെൻറ ഭാര്യ അനിതയെയും മക്കളെയും അമ്മ സരോജിനിയെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന, ബാബുവിെൻറ കൊലക്കേസ് അന്വേഷിക്കുന്ന മാഹി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയോട് മുഖ്യമന്ത്രി വിവരങ്ങൾ തിരക്കി.
ശനിയാഴ്ച വൈകീട്ട് എട്ടിനാണ് മുഖ്യമന്ത്രി എത്തിയത്. ഏകദേശം പത്തു മിനിറ്റോളം അവിടെ ചെലവഴിച്ച അദ്ദേഹം പിന്നീട് കോഴിക്കോേട്ടക്ക് പോയി. കോഴിക്കോട്ടുനിന്ന് ഞായറാഴ്ച രാവിലെ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ പെങ്കടുക്കാൻ പോകും.
കാഞ്ഞങ്ങാട്ടുനിന്നാണ് മുഖ്യമന്ത്രി പള്ളൂരിലെത്തിയത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞ് വൻജനാവലി ബാബുവിെൻറ വീട്ടിലെത്തിയിരുന്നു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ, മത്സ്യഫെഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതേസമയം, ന്യൂ മാഹിയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ഷമേജിെൻറ വീട് മുഖ്യമന്ത്രി സന്ദർശിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.