തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ്-യൂത്ത് കോൺഗ്രസ് പ്ര വര്ത്തകർക്ക് പൈലറ്റ് വാഹനം ഇടിച്ച് പരിക്ക്. തിരുവനന്തപുരം, ബേക്കറി ജങ്ഷന് സമീ പത്തായിരുന്നു സംഭവം. പ്രതിഷേധക്കാരെ കണ്ടെങ്കിലും മനഃപൂര്‍വം പൈലറ്റ് വാഹനം ഓടിച്ചുകയറ്റുകയായിരുെന്നന്ന് നേതാക്കൾ ആരോപിച്ചു. ശേഷം മുഖ്യമന്ത്രിയുടെ വാഹനം നിര്‍ത്താതെപോയി. പരിക്കേറ്റവരെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡൻറ് രാജീവ്കുമാര്‍, കുന്നുകുഴി മണ്ഡലം സെക്രട്ടറി ബിജു എന്നിവരെയാണ് കരിങ്കൊടി കാണിക്കുമ്പോള്‍ ഗോര്‍ഖി ഭവന് മുന്നില്‍ ഇടിച്ചിട്ടത്. തുടർന്ന് വേഗത്തിൽ മുന്നോട്ടുവന്ന പൈലറ്റ് വാഹനം ബൈക്കിൽ വരികയായിരുന്ന കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവും ഡി.സി.സി സെക്രട്ടറിയുമായ കൃഷ്ണകുമാറിനെയും മറ്റൊരു പ്രവർത്തകനായ മുനീറിനെയും ഇടിച്ചിടാൻ ശ്രമിച്ചു.
പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമമെങ്കില്‍ മുഖ്യമന്ത്രി വലിയവില നല്‍കേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.