വ്യക്​തിയുടെ സ്വകാര്യത മാധ്യമങ്ങളും സാമൂഹികമാധ്യമങ്ങളും ഉറപ്പുവരുത്തണം –മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യക്തിയുടെ സ്വകാര്യതയും അവകാശങ്ങളും  മാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾ പൊതുവേയും സാമൂഹികമാധ്യമങ്ങൾ പ്രത്യേകിച്ചും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ. ആശയപ്രചാരണത്തിനൊപ്പം അഭിപ്രായസമന്വയത്തിനും നയങ്ങളിൽ ജനാഭിപ്രായം ആരായുന്നതിനും ഭരണസംവിധാനങ്ങൾ സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കണം.  ഫേസ്ബുക്കി​െൻറ സഹകരണത്തോടെ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ ഇഫക്ട് ഗവേണൻസ് എന്ന സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 നഗര-ഗ്രാമ മേഖലകളിൽ നിലനിൽക്കുന്ന ഡിജിറ്റൽ അസമത്വം ഇല്ലാതാക്കാൻ പദ്ധതി തയാറായിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ മാത്രം ഇൻറർനെറ്റി​െൻറയും ഡിജിറ്റൽ സാേങ്കതികവിദ്യകളുടെയും പ്രയോജനം ഒതുങ്ങുകയാണ്.  നഗര-ഗ്രാമ മേഖലകൾ തമ്മിൽ നിലനിൽക്കുന്ന ഇൗ വിടവ് ഇല്ലാതാക്കാൻ കഴിയണം.ബാഹ്യശക്തികളുടെ ഇടപെടലുകളില്ലാതെ വാർത്തകളും അഭിപ്രായങ്ങളും പരസ്പര ബഹുമാനത്തോടെ കൈമാറാനും സൗഹൃദ കൂട്ടായ്മകൾ  വളർത്താനും സാമൂഹികമാധ്യമങ്ങളിലൂടെ സാധിക്കും. എന്നാൽ, ഇൗ  സ്വാതന്ത്ര്യത്തെ മതദ്വേഷം വളർത്തുക, സ്ത്രീകളെയും കുട്ടികളെയും ചൂഷണത്തിനിരയാക്കുക എന്നിവക്ക് ഉപയോഗിക്കുന്നവരുണ്ട്. വിദ്വേഷം പടർത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും അപവാദം പ്രചരിപ്പിക്കുന്നതിനും സാമൂഹികമാധ്യമങ്ങളെ  ഉപയോഗിക്കുന്നത് സൈബർ കുറ്റകൃത്യമാണെന്ന തിരിച്ചറിവ്  ഉണ്ടാവണം. അസത്യങ്ങളെക്കാൾ അപകടകരമാണ് അർധസത്യങ്ങൾ. 

ഇത്തരം അനാരോഗ്യ പ്രവണതകളെ നിരീക്ഷിക്കാനും തടയാനും  ഫേസ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള തുല്യ അവകാശം പൂർണമായും സംരക്ഷിച്ചുവേണം കമ്യൂണിറ്റി സ്റ്റാൻഡേഡ് നടപ്പാക്കാൻ. വാർത്തകൾ കുത്തക മാധ്യമങ്ങൾക്ക് തമസ്കരിക്കാനോ വളച്ചൊടിക്കാനോ കഴിയും. സാമൂഹികമാധ്യമങ്ങൾ  വികസിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ സാമൂഹികമൂലധനത്തെ ഗൗരവമായി സമീപിക്കാനായിട്ടില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു. നിതിൻ സലൂജ, യോഹിത് യാദവ്, കെ. അമ്പാടി എന്നിവർ  സംസാരിച്ചു.

Tags:    
News Summary - cm pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.