ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം -വി. മുരളീധരൻ

തൃശൂർ: ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത ഡിവിഷൻ ​െബഞ്ച് വിധി വന്ന പശ്ചാത്തലത്തിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രി സ്വജന പക്ഷപാതം നടത്തിയെന്ന് ലോകായുക്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ എത്രയും വേഗം പുറത്താക്കാൻ സർക്കാർ തയാറാകണം. ബന്ധുനിയമന വിവാദം ഉയർന്നപ്പോൾ ജലീലിന് പൂർണ പിന്തുണ നൽകുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്.

തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. വിധി വന്നശേഷവും നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന ജലീലിന്‍റെ വാദം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - CM should be ready to oust kt jaleel: V Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.