തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അസാധാരണ കാര്യങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എൻ.ഐ.എ പോലെയൊരു അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഇത് അപമാനം വരുത്തിവെച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവക്കൂ എന്ന നിലപാട് ശരിയല്ല. എൻ.ഐ.എ ചോദ്യം മുമ്പേ മുഖ്യമന്ത്രി മാന്യമായി രാജിവച്ചു പോകണം. സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീങ്ങിയ സാഹചര്യത്തില്‍ എല്‍.ഡി .എഫ് ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ആദ്യം മുതല്‍ ശ്രമിക്കുന്നത്. എം ശിവശങ്കറിന് നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ ശിവശങ്കറെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പ് കേസിലെ പ്രതികളെ പൂര്‍ണമായും സഹായിക്കുകയാണ് ചെയ്തത്. തുടക്കം മുതല്‍ നിഷ്‌ക്രിയമായി ഇരുന്നുകൊണ്ട് കേരള പോലീസ് പ്രതികളെ സഹായിക്കുകയായിരുന്നു. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി രാജിവെക്കണം, സ്വര്‍ണക്കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണം എന്നീ ആവശ്യങ്ങളുമായി കോണ്‍ഗ്രസ് രണ്ട് സമരങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. ഓഗസ്ത് ഒന്നിന് കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് എം.എ.ല്‍എമാരും എം.പിമാരും അവരുടെ വീടുകളിലോ ഓഫീസിലോ സത്യാഗ്രഹം അനുഷ്ഠിക്കും. ആഗസ്റ്റ് 10ന് പഞ്ചായത്ത് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സത്യാഗ്രഹം ഇരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.