തിരുവനന്തപുരം: ജനാധിപത്യ കേരളത്തെ സമുദായവത്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ. മുഖ്യമന്ത്രി സാമുദായിക സംഘടനകളെ വേർതിരിച്ച് യോഗം വിളിച്ചു ചേർത്തത് വിശദീകരിക്കണം. കേരളത്തിൽ മതപരമായ ധ്രുവീകരണത്തിന് ഭരണകൂടം ശ്രമിക്കുകയാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.
പ്രാദേശിക തലത്തിൽ മതപരമായ വിവേചനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഇടത് സർക്കാരിന് അപമാനകരമാണ്. ഇൗ നടപടി ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ്. പ്രചരണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സമുദായ സംഘടനകളുടെ യോഗം വിളിക്കുന്നത് ചട്ട ലംഘനമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.