തിരുവനന്തപുരം: കോവിഡ്-19 വൈറസ് പടര്‍ന്നുപിടിക്കാതിരിക്കാൻ സംസ്ഥാനം അതിജാഗ്രത പു ലര്ത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാഹചര്യത്തിനനുസരിച്ച് ആവശ്യമായ പ്ര തിരോധ നടപടികള്‍ സ്വീകരിക്കുന്നു.
പരീക്ഷകള്‍ മാറ്റിെവക്കണമെന്ന ആവശ്യം ഉയരു ന്നുണ്ട്. നീട്ടിെവക്കല് പരീക്ഷകളെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയും ഉയര്‍ന്ന ിട്ടുണ്ട്. ആവശ്യമായ ജാഗ്രതയും മുന്‍കരുതലും സ്വീകരിച്ച് പരീക്ഷ നടത്തുന്നതാണ് നല്ലത്. രോഗലക്ഷണങ്ങൾ പോസിറ്റീവായവരുടെ കോണ്ടാക്ട് കണ്ടെത്തുന്നത് രോഗം പടരാതിരിക്കാൻ ഫലപ്രദമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
രാജ്യാന്തര യാത്ര ചെയ്ത് സംസ്ഥാനത്ത് എത്തുന്ന എല്ലാവരുടെ വിവരങ്ങളും ശേഖരിച്ച് ആവശ്യമെന്ന് കാണുന്നവരെ മാത്രം ഹോസ്പിറ്റല്‍ ഐെസാലേഷനില് െവക്കുകയും മറ്റുള്ളവരെയൊക്കെ വീടുകളിൽ ഐെസാലേഷനില് െവക്കുകയുമാണ് ചെയ്യുന്നത്. ഓരോ ദിവസവും ഒഴിവുള്ള ആശുപത്രിക്കിടക്കകള്‍, ഐ.സി.യു കിടക്കകള്‍ എന്നിവ ക്രോഡീകരിക്കാന്‍ നിർദേശം നല്കി.
രോഗ ലഘൂകരണ പ്രവര്‍ത്തനത്തില്‍ എല്ലാ തലത്തിലുമുള്ള വൈദഗ്ധ്യവും ഉപയോഗിക്കും. സുരക്ഷാ ഉപകരണങ്ങളായ മാസ്ക്കുകളു മറ്റും ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്താൻ നടപടി എടുത്തു.
ആശുപത്രികളില്‍ മാത്രമല്ല, ജനങ്ങള്‍ കൂട്ടം കൂടുന്ന എല്ലാ സ്ഥലങ്ങളിലും തിരക്ക് കുറക്കാനുള്ള അഭ്യർഥനക്ക് നല്ല സഹകരണമുണ്ടായി. ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ നടപടി സ്വീകരിക്കുന്നു.
തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. കോവിഡ്-19 നെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള സാമ്പത്തികമാന്ദ്യത്തിനെതിരെ സര്‍ക്കാര്‍ നടപടികള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.