കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് ആർ.എസ്.എസിന് പിന്തുണ നൽകുന്ന മൗനം പാലിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ. ആർ.എസ്.എസ് നടത്തുന്ന കൊലപാതകങ്ങൾക്കും കൊലവിളികൾക്കുമെതിരെ കേസെടുക്കാൻ വൈകുന്നതായി യൂത്ത് കോൺഗ്രസ് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പദയാത്രക്കെതിരെ അനാവശ്യമായി കേസെടുക്കുന്ന പൊലീസിനും സർക്കാറിനും ആർ.എസ്.എസ് കലാപാഹ്വാനം നടത്തുമ്പോൾ ആവേശം കുറയുന്നു. പാല ബിഷപ്പിെൻറ വിഷയത്തിലും തുടക്കത്തിൽ സർക്കാർ മൗനം പാലിക്കുകയായിരുന്നു. സംഘ്പരിവാർ ഭക്ഷണത്തിലും വിഷംകലർത്തുകയാണ്. ഡി.വൈ.എഫ്.ഐ നേതാവ് ഷിജു ഖാെൻറ നേതൃത്വത്തിൽ അനുപമയുടെ കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. ഷഹിൻ അധ്യക്ഷനായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, പി. നിധീഷ്, ടി.കെ. രാഗേഷ്, ധനീഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.