കൊച്ചി: ഡീസലിനും പെട്രോളിനും പുറമെ കംപ്രസ്ഡ് നാചുറൽ ഗ്യാസിനും (സി.എൻ.ജി) വില വർധിക്കു ന്നു. ഇന്ധനവില പ്രതിസന്ധിയിൽ ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായി എത്തിയ സി.എൻ.ജി യുടെ വിലക്കയറ്റം വലക്കുകയാണ്. ഒരുവർഷത്തിനിടെ ഒമ്പത് രൂപയിലധികമാണ് വില കൂടിയ ത്.
2018 മാർച്ചിൽ കേരളത്തിൽ സി.എൻ.ജി ഒരുകിലോക്ക് 46.50 രൂപയായിരുന്നു. അതിപ്പോൾ 55.55 രൂപയിലെത്തി. 2018 ഏപ്രിൽ മുതൽതന്നെ വിലയിൽ കാര്യമായ വ്യത്യാസം വന്നുതുടങ്ങിയിരുന്നു. ഏപ്രിൽ മൂന്നിന് 47.47 രൂപയാകുകയും പിന്നീട് സെപ്റ്റംബർ ഒമ്പതോടെ 50.25 രൂപയിലെത്തുകയും ചെയ്തു. പിന്നീട് ഒക്ടോബർ മാസമെത്തിയപ്പോൾ 2.87 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്്. ഇത് പിന്നീട് 53.12 രൂപയായി വർധിച്ചു.
മൂന്നുമാസത്തിനിടെ രണ്ട് രൂപയോളം വീണ്ടും കൂടി. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡാണ് സി.എൻ.ജി വില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിലിെൻറ വില വർധനയാണ് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വില കുറവാണ് എന്നതിനാൽ തുടക്കത്തിൽ നിരവധി ഓട്ടോറിക്ഷകൾ സി.എന്‍.ജിയിലേക്ക് മാറിയിരുന്നു. എറണാകുളം നഗരത്തിൽ 300ഓളം സി.എൻ.ജി ഓട്ടോകളുണ്ട്. സി.എന്‍.ജിക്ക് ആവശ്യക്കാർ വർധിച്ചതോടെ വിലവർധിച്ചത് വലിയ തിരിച്ചടിയാണെന്ന് ഡ്രൈവർമാർ പറഞ്ഞു.
എറണാകുളത്തെ ഓട്ടോകൾക്ക് ഇന്ധനം നിറക്കാൻ മുട്ടം, കുണ്ടന്നൂർ, കളമശ്ശേരി എന്നിവിടങ്ങളിൽ മാത്രമാണ് സി.എൻ.ജി സ്റ്റേഷനുകളുള്ളത്. ഉടൻ ഇടപ്പള്ളി, ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാകാത്തത് വലിയ ബുദ്ധിമുണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഒരുകിലോ സി.എന്‍.ജികൊണ്ട് ഒരുലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ഓടുന്നതിനേക്കാള്‍ 20 ശതമാനത്തിലേറെ മൈലേജ് ലഭിക്കുമെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.