സഹകരണ ബാങ്കുകൾ 500,1000 രൂപ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കും

തിരുവനന്തപുരം: പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകൾ സഹകരണ ബാങ്കുകളും സ്വീകരിക്കും. പക്ഷേ നോട്ടുകൾ മാറി നൽകില്ല. പകരം നിക്ഷേപമായി പണം സ്വീകരിക്കും. ജില്ലാ സഹകരണ ബാങ്കുവരെയുള്ള  സഹകരണ ബാങ്കുകൾക്കാണ്​ പഴയ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കാൻ റിസർവ്​ ബാങ്ക്​ അനുമതി നൽകിയത്​. സർക്കാറി​​െൻറ ആവശ്യപ്രകാരമാണ്​ റിസർവ്​ ബാങ്ക്​ അനുമതി നൽകിയത്​. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂ എന്ന്​ നിർദേശിച്ചിട്ടുണ്ട്​.

പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ മാറിനൽകാനോ  നിക്ഷേപമായി സ്വീകരിക്കാനോ സഹകരണ ബാങ്കുകൾ തയാറായിരുന്നില്ല. വ്യാപക പരാതി ഉയർന്നതോടെയാണ് സർക്കാർ   റിസർവ്​ ബാങ്കിനെ സമീപിച്ചത്​.

Tags:    
News Summary - co-operative banks to accept old 500-1000 currenry notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.