തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തരത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന സഹകരണ വകുപ്പിന്‍റെയും കേരള ബാങ്കിന്‍റെയും നടപടികള്‍ക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച കേരള ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍ സഹകാരികള്‍ ധർണ നടത്തുന്നു. രാവിലെ 10.30 ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ധർണ ഉദ്ഘാടനം ചെയ്യും.
പലിശ നിർണയ സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക സംഘങ്ങള്‍ സ്വരൂപിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 9.5 ശതമാനം പലിശയാണ് നിക്ഷേപകര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ കേരള ബാങ്ക് സംഘങ്ങള്‍ക്ക് നല്കുന്ന പലിശ 8.5 ശതമാനം ആണ്. മുന്‍കാലങ്ങളില്‍ സ്വരൂപിക്കുന്ന നിക്ഷേപങ്ങള്‍ക്ക് സംഘങ്ങള്‍ നല്കുന്ന അതേ നിരക്കാണ് കേരള ബാങ്ക് നല്കിയിരുന്നത്.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ കേന്ദ്ര സ്ഥാപനമായ കേരള ബാങ്ക് ക്രെഡിറ്റ് സംഘങ്ങള്‍ ഒഴികെയുള്ള സംഘങ്ങളുടെ ഡെപ്പോസിറ്റും ഇടപാടുകളും സ്വീകരിക്കുമ്പോള്‍ ഒരു തരത്തിലുള്ള സഹായവും മിസലേനിയസ് സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്കു നല്‍കുന്നില്ല. പ്രാഥമിക സംഘങ്ങളുടെ ഡെപ്പോസിറ്റിന്‍റെ പലിശ വര്‍ദ്ധിപ്പിച്ചതിനാനുപാതികമായി വായ്പാ പലിശ വർധിപ്പിച്ചിട്ടില്ലെന്നും സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.