കൊച്ചി: ‘‘പെെട്ടന്ന് കപ്പലിനുള്ളിൽനിന്ന് വലിയൊരു സ്ഫോടനശബ്ദമാണ് കേട്ടത്. എന്താണെന്ന് മനസ്സിലായില്ല. ഞങ്ങളെല്ലാവരും കൂടി ഒാടി കപ്പലിനടുത്തെത്തി. അവിടമാകെ കറുത്ത പുകയായിരുന്നു. പുകയടങ്ങിയപ്പോൾ കപ്പലിെൻറ മുകളിൽനിന്ന് ഒരാൾ കൈ ഉയർത്തി കാണിക്കുന്നതാണ് കണ്ടത്...’’
കൊച്ചി കപ്പൽശാലയിൽ സാഗർഭൂഷൺ കപ്പലിൽ നടന്ന പൊട്ടിത്തെറിയുടെ നടുക്കം കപ്പലിലെ ജോലിക്കാരനായ പാലക്കാട് സ്വദേശി ഉത്സാഹിെൻറ വാക്കുകളിൽ പ്രകടമായിരുന്നു. സംഭവം നടക്കുമ്പോൾ കപ്പലിനുപുറത്ത് ജോലിയിലേർെപ്പട്ടിരിക്കുകയായിരുന്നു ഉത്സാഹ്. പൊട്ടിത്തെറി നടന്നതോടെ കപ്പലിനടുത്തേക്ക് ഒാടിയടുത്ത ഉത്സാഹും സംഘവും ഉള്ളിൽ കയറി മറ്റുഭാഗങ്ങളിലുണ്ടായിരുന്നവരെ മുഴുവൻ പുറത്തിറക്കി.
‘‘കപ്പലിെൻറ മുകൾത്തട്ടിലുണ്ടായിരുന്ന പരിക്കേറ്റവർ പറഞ്ഞാണ് താഴെ തട്ടിൽ ആളുണ്ടെന്ന് അറിഞ്ഞത്. പുക കാരണം അടുക്കാൻ കഴിഞ്ഞില്ല. പൊട്ടിത്തെറിയിൽ മുറിയുടെ വാതിൽ അടഞ്ഞുപോയിരുന്നു. വാതിൽ തുറന്നുനോക്കിയപ്പോൾ അവർ ജീവനുവേണ്ടി അവസാന നിമിഷവും പിടയുകയായിരുന്നു’’ -ഉത്സാഹിന് വാക്കുകൾ പൂർത്തീകരിക്കാനായില്ല.
ചൊവ്വാഴ്ച ശിവരാത്രിയായതിനാൽ ഏറെ പേർക്കും അവധിയായിരുന്നു. അതിനാലാണ് ദുരന്തത്തിെൻറ ആഘാതം കുറഞ്ഞത്. ചെറിയ വാതക ചോർച്ചയുള്ളതായി അനുഭവപ്പെട്ടതിനെത്തുടർന്ന് ഉണ്ണികൃഷ്ണെനയും സേഫ്റ്റി അസിസ്റ്റൻറ് ആയ ഗെവിൻ റെജിെയയും ജയൻ വിളിച്ചുവരുത്തുകയായിരുന്നു. ജോലി തുടരരുതെന്ന് അറിയിക്കാൻ അവർ എത്തിയപ്പോഴായിരുന്നു പൊട്ടിത്തെറിയെന്നും സുരക്ഷയിൽ ഏറെ കണിശതയുള്ള സ്ഥാപനമാണ് കപ്പൽശാലയെന്നും ഇപ്പോഴുണ്ടായ സംഭവത്തിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും ഉത്സാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.