തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

ഉദയംപേരൂർ: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. ചൊവ്വാഴ്ച രാവിലെ  ഉണ്ടായ അപകടത്തിൽ വലിയ കുളത്തിന് സമീപം മടലം പറമ്പിൽ തിലകൻ (65) ആണ് മരിച്ചത്.

പതിനെട്ടാം വാർഡിലെ വീട്ടുപറമ്പിലെ തെങ്ങിൽ കയറുന്നതിനിടയാണ് അപകടം. വീണ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഭാര്യ: കുമാരി. മക്കൾ: അജിത, രമ്യ. മരുമക്കൾ: സുരേഷ്, രാജേഷ്. 

Tags:    
News Summary - coconut climbing worker died after falling from a coconut tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.