തിരുവനന്തപുരം: 2016 ലെ നിയമസഭ െതരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ഏഴ് സ്ഥാനാർഥികൾ ന ിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്ത ചെലവ് അവരിൽനിന്ന് ഈടാ ക്കാൻ മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടികാറാം മീണ കലക്ടർക്ക് നിർദേശം നൽകി. പണമടച്ചില് ലെങ്കിൽ സ്ഥാനാർഥികളെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശിച്ചു. ഒരു എം.എൽ.എ ഉൾപ്പെടെ വിവിധ പാർട്ടികളിലെ ഏഴ് സ്ഥാനാർഥികളിൽനിന്നാണ് തുക ഇൗടാക്കുക.
വയനാട് ജില്ലയിലെ മാനന്തവാടി, കൽപറ്റ, സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച പോസ്റ്റർ, ബാനർ, ഹോർഡിങ്സ് മുതലായവ നീക്കാൻ കലക്ടർ സ്ഥാനാർഥികൾക്ക് നോട്ടീസ് നൽകിയിരുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റാത്തതിനാൽ ജില്ല ഭരണകൂടം തന്നെ ഇവ നീക്കി.
ഇതിെൻറ ചെലവ് സ്ഥാനാർഥികളുടെ െതരഞ്ഞെടുപ്പ് ചെലവ് കണക്കിലേക്ക് വരവ് വെച്ച് അവരോട് തുക അടയ്ക്കാൻ കലക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥാനാർഥികൾ മറുപടി നൽകാതെ െതരഞ്ഞെടുപ്പ് കമീഷന് അപ്പീൽ നൽകുകയായിരുന്നു. പരിശോധനക്ക് ശേഷം കമീഷൻ അപ്പീൽ നിരസിക്കുകയും കലക്ടറുടെ നടപടി ശരിവെക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.