Representational Image

കലക്ടറുടെ ഒന്നര മണിക്കൂർ പാസ്​; കോവിഡ്​ വിലക്ക്​ മറികടന്ന്​ ആബിദ നൗഫലി​െൻറ ജീവിതസഖിയായി

നാദാപുരം: കലക്ടർ നൽകിയ ഒന്നര മണിക്കൂർ പാസിൽ, കോവിഡ് ഉയർത്തിയ വിലക്ക് മറികടന്ന്​ ആബിദ നൗഫലി​​െൻറ ജീവിതസഖിയായി. കണ്ണൂർ ജില്ലയിൽ ട്രിപ്​ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, ഏപ്രിൽ അഞ്ചിന് നിക്കാഹ് കഴിഞ്ഞ നാദാപുരം കോട്ടേമ്പ്രം വടക ്കുംകരമ്മൽ നൗഫലി​​െൻറയും കണ്ണൂർ ജില്ലയിലെ തൂവക്കുന്ന്​ പാറേമ്മൽ ആബിദയുടെയും വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടി യാവുകയായിരുന്നു.

റമദാൻ വ്രതാരംഭത്തിനുമുമ്പ് വര​​െൻറ രണ്ട് ബന്ധുക്കൾ പോയി വധുവിനെ കൂട്ടിക്കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ, ജില്ല അതിർത്തി അടച്ച്​ യാത്രാവിലക്ക്​ ഏർപ്പെടുത്തിയതോടെ കുടുംബത്തിന് കണ്ണൂർ ജില്ലയിലേക്ക് അനുമതി ഉണ്ടായിരുന്നില്ല.

ഗ്രാമപഞ്ചായത്ത് അംഗമായ നിജേഷ് കണ്ടിയിൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും കൈമലർത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വിഷയത്തി​​െൻറ ഗൗരവവുമായി കുടുംബം ഡി.സി.സി സെക്രട്ടറി മോഹൻ പാറക്കടവി​​െൻറ മുന്നിലെത്തി. എടച്ചേരിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്താനെത്തിയ കെ. മുരളീധരൻ എം.പിയുടെയും എം.എൽ.എ ഇ.കെ. വിജയ​​െൻറയും ശ്രദ്ധയിൽ മോഹനൻ വിഷയം കൊണ്ടുവന്നു.

എം.പിയുടെയും എം.എൽ.എയുടെയും നിർദേശപ്രകാരം മോഹന​​െൻറ വിളിയിൽ കലക്ടർ വിവരങ്ങൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടുകയും രാത്രി എട്ടുമുതൽ 9.30വരെ അതിർത്തി കടക്കാൻ പാസ് അനുവദിക്കുകയുമായിരുന്നു. ഇതോടെ നൗഫലി​​െൻറ മാതാവും സഹോദരനും ചേർന്ന്​ പുതുമണവാട്ടിയെ അതിർത്തി കടന്ന് വീട്ടിലെത്തിച്ചതോടെയാണ് കോവിഡ്​ കാലത്തെ കല്യാണത്തിന് ശുഭപര്യവസാനമായത്​.

Tags:    
News Summary - collector gave pass for marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.