തെരുവ് നായ ശല്യം പരിഹരിക്കാൻ മലപ്പുറത്ത് കലക്ടറേറ്റ് ധർണ

മലപ്പുറം: തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് കലക്ടറേറ്റ് ധർണ. വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. തലയുടെ ഒരു ഭാഗവും മുതുകും തെരുവുനായ്ക്കൾ കടിച്ചുകീറിയ താനാളൂർ വട്ടത്താണി കുന്നത്തുപറമ്പിലെ നാലു വയസ്സുകാരൻ മുഹമ്മദ് റിസ്‍വാന്റെ പിതാവും ബന്ധുക്കളുമടക്കം പ്രതിഷേധത്തിൽ പങ്കാളികളായി.

ദിവസങ്ങൾക്ക് മുമ്പാണ് റിസ്‍വാനെ തെരുവുനായ്ക്കൾ കടിച്ചുകീറിയത്. ശരീരമാകെ മുറിവേറ്റ് ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - Collectorate dharna in Malappuram to solve stray dog ​​nuisance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.