തൊടുപുഴയിൽ ബിയർ കുപ്പികൊണ്ട്​ അടിയേറ്റ വിദ്യാർഥി മരിച്ചു

തൊടുപുഴ:  ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. വണ്ടമറ്റം അമ്പാട്ട് അര്‍ജുൻ (20) ആണ്​ മരിച്ചത്. മൂലമറ്റം സ​െൻറ്​ ജോസഫ്‌സ് കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്​ അർജുൻ.
 
ചൊവ്വാഴ്​ച രാത്രി എട്ടരയോടെ പടികോടിക്കുളത്തിന്​ സമീപത്ത്​ സഹപാഠിയുടെ വീട്ടിൽവെച്ചാണ്​​ അർജുന്​ പരിക്കേറ്റത്​. തലയുടെ പിറകിൽ ബിയര്‍ കുപ്പികൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അർജുനെ തൊഴുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയെയും പിതാവ്​ ​െഎസക്കിനെയും  ​െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രണയബന്ധവുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ അര്‍ജുന്​ ലഭിച്ചിരുന്നുവെന്നും ഇതി​​െൻറ പേരിൽ  ഇയാൾ  പെൺകുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായും  പറയപ്പെടുന്നു.
പ്രശ്​നം പരിഹരിക്കാൻ വീട്ടുകാര്‍ അര്‍ജുനെ വിളിച്ചുവരുത്തുകയും അവിടെ വെച്ചുണ്ടായ തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ചുവെന്നുമാണ്​ പൊലീസ്​ പറയുന്നത്​.

Tags:    
News Summary - college student dies in Todupuzha-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.