വർണപ്പുക പടർത്തി കാറിൽ അപകടകരമായ സഞ്ചാരം; വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ കേസ്

നാദാപുരം: റോഡിലൂടെ വർണപ്പുക പടർത്തി കാറിൽ സഞ്ചരിച്ച വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസ്. മൂന്ന് കാറുകളിലായി ആവോലത്ത് നിന്ന് ആരംഭിച്ച് പാറക്കടവ് വരെ തല പുറത്തേക്കിട്ട് അഞ്ച് കിലോമീറ്ററാണ് സംഘം അപകടകരമായ യാത്ര നടത്തിയത്.

പിന്നിൽ വന്ന മറ്റ് വാഹനങ്ങൾ കടന്നു പോകാൻ സാധിക്കാത്ത വിധത്തിൽ റോഡിൽ തടസം സൃഷ്ടിച്ചായിരുന്നു കാറുകൾ ഓടിച്ചിരുന്നത്. വർണപ്പുക കണ്ണിലടിച്ച് പിന്നിൽ വന്ന വാഹന യാത്രക്കാർക്ക് കാഴ്ച തടസപ്പെട്ടു. ഇതിൽ രണ്ട് കാറുകളാണ് അപകടകരമായ വിധം യാത്ര നടത്തിയത്.

സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒരു കാർ കസ്റ്റഡിയിലെടുത്തതായും രണ്ടാമത്തെ കാർ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Color Fog and dangerous driving by car; Case against the youth of the marriage group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.