കാസർകോട്: നിയമനം നടത്തി വർഷങ്ങൾക്കുശേഷം അധ്യാപകരുടെ യോഗ്യത പരിശോധിക്കാൻ കേന്ദ്ര സർവകലാശാല. സർവകലാശാല സ്ഥാപിച്ചതുമുതൽ കോഴ വാങ്ങി യോഗ്യതയില്ലാത്തവരെ നിയമിച്ചതായി ആരോപണമുയർന്നിരുന്നു. ഇൗ ആരോപണം ശരിവെക്കുംവിധം സി.എ.ജി ലോക്കൽ ഒാഡിറ്റ് റിപ്പോർട്ടിൽ നിരവധി അധ്യാപകരുടെ പേരുകൾ സൂചിപ്പിച്ച് യോഗ്യതയില്ലായ്മ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, സ്വയംഭരണ സ്ഥാപനം എന്ന അധികാരം ഉപയോഗിച്ച് സി.എ.ജി റിപ്പോർട്ടിന്മേൽ നടപടിയെടുത്തില്ല. ഇപ്പോൾ സുവോളജി അസിസ്റ്റൻറ് പ്രഫസറുടെ യോഗ്യത പരിേശാധിക്കാൻ എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനമെടുത്തതോടെയാണ് സമാന നിയമനങ്ങൾക്കുനേരെയും വാളുയർന്നത്. സുവോളജി അസി. പ്രഫസർ, മറ്റൊരു നിയമനത്തെ ചോദ്യംചെയ്ത് ഹൈകോടതിയിൽ ഹരജി നൽകിയതാണ് ഇദ്ദേഹത്തിെൻറ യോഗ്യത പരിശാേധിക്കാൻ പ്രതികാര നടപടിയെന്നോണം സമിതിയുണ്ടാക്കാൻ കാരണമെന്നാണ് സൂചന. ഇക്കാര്യം എക്സിക്യൂട്ടിവ് കൗൺസിലിൽ അജണ്ടയായി വന്നപ്പോൾ സമാന നിയമനങ്ങൾ എല്ലാം പരിേശാധിക്കണമെന്ന് തീരുമാനമെടുപ്പിച്ചത് പുതിയ വി.സിയാണ്.
ആദ്യ വി.സി ജാൻസി ജയിംസിെൻറ കാലം മുതലുള്ള നിയമനങ്ങളിൽ അപാകതയുണ്ടെന്നും യോഗ്യതയില്ലാത്തവരിൽനിന്ന് 35-40 ലക്ഷം വരെ രൂപ വാങ്ങിയാണ് നിയമനം നടത്തിയതെന്നുമാണ് ആക്ഷേപം. ഭരിക്കുന്ന പാർട്ടിക്കുൾപ്പെടെ വിഹിതമായി നൽകാനെന്ന പേരിലാണ് പണം വാങ്ങിയത്. പുതിയ വൈസ് ചാൻസലർ വെങ്കിടേശ്വർലു സ്ഥാനമേറ്റയുടൻ വന്ന ഇൗ തീരുമാനം സർവകലാശാലയിെല ഭരണപക്ഷ ലോബിയെ അലോസരപ്പെടുത്തിയിട്ടുണ്ട്. ദലിത് വനിത അധ്യാപികയെ തൊഴിൽപരമായി പീഡിപ്പിച്ച സംഭവത്തിലെ പരാതിയും പുതിയ വി.സിയുടെ മുന്നിലുണ്ടായിരുന്നു.
ഇവരുടെ റിസർച് സ്കോളറുടെ അഡ്വൈസറി കമ്മിറ്റി രൂപവത്കരിക്കാത്തതിനെ തുടർന്ന് വിദ്യാർഥിക്ക് ഫെലോഷിപ് ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാവണമെന്ന് ആരോപണവിധേയനായ ചീഫ് വിജിലൻസ് ഒാഫിസറോട് വി.സി ആവശ്യപ്പെട്ടിരുന്നു. ഇതാണ് വി.സിക്കെതിരെ ചീഫ് വിജിലൻസ് ഒാഫിസർ മാനവശേഷി വകുപ്പിന് പരാതി നൽകാൻ കാരണമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.