തൃശൂർ: ലോക്സഭ തെരെഞ്ഞടുപ്പ് പടിവാതിൽക്കലെത്തിയതോടെ സി.പി.എമ്മിനെയും കോൺഗ ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിെൻറ സാംസ്കാരിക പ ൈതൃകം വലിയ ആക്രമണം നേരിടുകയാെണന്നും അതിന് നേതൃത്വം നല്‍കുന്നത് കേരളം ഭരിക്കുന്ന പാര്ട്ടിയാെണന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തിെൻറ മുഴുവന്‍ ശ്രദ്ധയും നേടിയ ശബരി മല വിഷയത്തിൽ ഇത് കണ്ടു. യുവമോർച്ച സംസ്ഥാന സമ്മേളനത്തിെൻറ സമാപന പൊതുസമ്മേളനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. നൂറ്റാ ണ്ടുകള്‍ പഴക്കമുള്ള കേരളത്തിെൻറ സംസ്കാരം അട്ടിമറിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി എന്തുകൊണ്ട് ശ്രമിക്കുന്നുവെന്ന് തനിക്ക് മനസ്സിലാവുന്നില്ല. ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റുകാരുടെ നിലപാടാണ് കോണ്‍ഗ്രസും യു.ഡി.എഫും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് ഡൽഹിയിലും കേരളത്തിലും വ്യത്യസ്ത നിലപാടാണ്. അത് ഇനി വിലപ്പോവില്ല. സ്ത്രീശാക്തീകരണത്തിെൻറ കാര്യത്തില്‍ രണ്ട് കൂട്ടർക്കും താൽപര്യമില്ല. അത് മുത്തലാഖ് നിരോധിക്കാനുള്ള എൻ.ഡി.എ സർക്കാറിെൻറ തീരുമാനത്തിനെതിരെ നിലപാെടടുത്തപ്പോൾ വ്യക്തമായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനിത മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതുവരെ കമ്യൂണിസ്റ്റ് പാർട്ടി വനിതെയ മുഖ്യമന്ത്രി ആക്കിയിട്ടില്ല. ഏത് പദ്ധതി അവതരിപ്പിച്ചാലും മോദിയോടുള്ള വെറുപ്പുകൊണ്ട് എതിർക്കുകയാണ് പ്രതിപക്ഷം. അവര്‍ക്ക് മറ്റൊരു രാഷ്ട്രീയം അവതരിപ്പിക്കാനില്ല. എഴുന്നേൽക്കുന്നതു മുതൽ ഉറങ്ങുന്നതു വരെ മോദിയെ അപമാനിക്കണം. ‘എന്നെ അവഹേളിക്കുന്നത് തുടർന്നോളൂ. എന്നാൽ, അതിലൂടെ ഇന്നാട്ടിലെ കര്‍ഷകരെ തെറ്റിധരിപ്പിക്കരുത്. രാജ്യത്തെ യുവാക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് തടയരുത്. പാവങ്ങളെ ഉദ്ധരിക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കരുത്. വികസനം തടയരുത്. മഹത്തായ ഈ രാജ്യത്തെ അപമാനിക്കരുത്’ -പ്രധാനമന്ത്രി ഒാർമിപ്പിച്ചു.
കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ഭരണഘടന സ്ഥാപനങ്ങളോട് ബഹുമാനമില്ല. പൊലീസിനെയും സൈന്യത്തെയും സി.ബി.ഐയെയും സി.എ.ജിയെയും വിലയില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനെപ്പോലും അപമാനിക്കുന്നു. ലണ്ടനില്‍ ചെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ തള്ളിപ്പറയുേമ്പാൾ ആ വാർത്തസമ്മേളനത്തിൽ പങ്കെടുത്തത് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവാണ്. രാജ്യത്തിെൻറ ജനാധിപത്യ പാരമ്പര്യത്തെ അവഹേളിച്ചതിന് കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറേയണ്ടി വരും.
ഇൗ പാർട്ടികൾ ജനാധിപത്യത്തെക്കുറിച്ച് പറയുന്നത് തമാശയാണ്. മറ്റൊരു ആശയം പിന്തുടരുന്നതിെൻറ പേരിൽ കേരളത്തിൽ എത്രയോ പേരെ കൊലപ്പെടുത്തി. ഇപ്പോൾ മധ്യപ്രദേശിലും ഇൗ സംസ്കാരം വ്യാപിക്കുകയാണ്. ജനാധിപത്യമാണ് ഇന്ത്യയുടെ കരുത്ത്.മോദിയോടുള്ള വെറുപ്പിെൻറ പേരില്‍ രാജ്യത്തെ ഭരണഘടന സംവിധാനങ്ങളേയും ജനാധിപത്യ വ്യവസ്ഥയേയും അപമാനിക്കുന്നത് അവസാനിപ്പിക്കണം.
അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഒന്നാണ്. മൂന്ന് വര്‍ഷത്തിനിടെ മൂന്ന് എല്‍.ഡി.എഫ് മന്ത്രിമാർ കേരളത്തിൽ രാജിവെച്ചു. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് സോളാര്‍ അഴിമതി കുപ്രസിദ്ധമാണ്. ‘നിങ്ങൾ ചുമതലയേൽപ്പിച്ച കാവലാളായി ഡൽഹിയിൽ ഞാനുള്ള കാലത്തോളം അഴിമതി അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ സാംസ്കാരിക പൈതൃകത്തോടെ സംരക്ഷിച്ച് പുതിയൊരു ഭാരതം കെട്ടിപ്പടുക്കാൻ ശ്രമിക്കും’ -മോദി പറഞ്ഞു.
യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, വി. മുരളീധരൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ സഹ സംഘടന ജനറൽ സെക്രട്ടറി ടി.എൽ. സന്തോഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.