ഇന്ധന വിതരണ കരാറിലെ വിവേചനം: കോൾ ഇന്ത്യക്ക്​ 591 കോടി രൂപ പിഴ

 

ന്യൂഡൽഹി: ഇന്ധന വിതരണ കരാറുകളിൽ വിവേചനം കാണിച്ചതിന് കേന്ദ്രസർക്കാറിന് കീഴിലുള്ള കോൾ ഇന്ത്യക്ക് വൻ തുക പിഴ. കോംപറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യയാണ് (സി.സി.െഎ) 591 കോടി രൂപ പിഴ ചുമത്തിയത്. ഉൗർജ ഉൽപാദകർക്ക് കൽക്കരി വിതരണം ചെയ്യുന്നതിൽ ‘വിവേചനപരവും നീതിപൂർവകമല്ലാത്തതുമായ നിബന്ധനകൾ’ കോൾ ഇന്ത്യ വെച്ചതായി 56 പേജുള്ള ഉത്തരവിൽ കുറ്റപ്പെടുത്തി. നേരത്തെ, ഇതേ വിഷയത്തിൽ 2013ൽ സി.സി.െഎ കോൾ ഇന്ത്യക്ക് 1773 കോടി രൂപ പിഴയിട്ടിരുന്നു. എന്നാൽ, കോംപറ്റീഷൻ അപ്പലറ്റ് അതോറിറ്റി ഇത് തള്ളുകയും ആരോപണങ്ങൾ കൂടുതൽ വിശദമായി അന്വേഷിക്കണമെന്ന് സി.സി.െഎയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് വീണ്ടും വിഷയം പരിഗണിച്ചാണ് സി.സി.െഎ 591 കോടി രൂപ പിഴ ചുമത്തിയത്. 

Tags:    
News Summary - Competition Commission imposes Rs. 591 crore fine on Coal India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.