താമരശ്ശേരി: പ്രവാസി യുവാവിന് കോവിഡ് ബാധിച്ചെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ സ്വകാര്യ ലാബിനെതിരെ പരാതി. അവധിക്ക് നാട്ടില്‍ വന്ന് അബൂദബിയിലേക്ക് തിരിച്ചുപോകുന്നതിനുമുമ്പ് കോവിഡ് പരിശോധന നടത്തിയ പ്രവാസി യുവാവിന് കോഴിക്കോട്ടെ സ്വകാര്യ ലാബില്‍നിന്ന് കോവിഡ് പോസിറ്റിവാണെന്ന് തെറ്റായ റിസല്‍ട്ട് നല്‍കിയെന്നാണ് പരാതി.
കോവിഡ് വ്യാപനത്തിനുമുമ്പ് നാട്ടില്‍ വന്ന താമരശ്ശേരി കോരങ്ങാട് കുഴിമണ്ണില്‍പുറായില്‍ കെ.പി. ഷമീർ അബൂദബിയിലെ സ്വകാര്യ കമ്പനി ജോലിക്ക് എത്താനാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആറിന് കോഴിക്കോട് പുതിയറയിലെ സ്വകാര്യ ലാബില്‍നിന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി.
എന്നാല്‍, പരിശോധനഫലം അറിയുന്നതിന് അവരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം കിട്ടിയില്ല. ഇതേത്തുടർന്ന് അടുത്ത ദിവസം രാവിലെ തന്നെ സ്ഥാപനത്തിലെത്തി റിസല്‍ട്ട് ആവശ്യപ്പെട്ടെങ്കിലും വൈകീട്ടാണ് പോസിറ്റിവാണെന്ന് റിസല്‍ട്ട് നല്‍കിയത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ ഐ.സി.എം.ആര്‍ അംഗീകാരമുള്ള മറ്റൊരു ലാബില്‍ പരിശോധന നടത്തി. ഇതി െൻറ ഫലം നെഗറ്റിവ് ആയിരുന്നു. അന്നു രാത്രിതന്നെ അബൂദബിക്ക് പോവുകയും ചെയ്തു. അബൂദബി ഇൻറർനാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി. ആ ടെസ്റ്റ് ഫലവും നെഗറ്റിവ് ആയിരുന്നു. തുടര്‍ന്ന് ജോലിസ്ഥലമായ അബൂദബിയിലും കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നുവെന്ന് ഷമീര്‍ പറഞ്ഞു.
കോഴിക്കോട് പുതിയറയിലെ ലാബില്‍ നിന്നുള്ള തെറ്റായ വിവരത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ യുവാവിെൻറ വീട്ടിലെത്തി നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കുടുംബത്തിന് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചെന്നും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടെന്ന തരത്തില്‍ മാനസിക സംഘര്‍ഷത്തിന് കാരണമായതായും പരാതിയില്‍ പറയുന്നു. തെറ്റായ കോവിഡ് റിസല്‍ട്ട് നല്‍കിയ ലാബിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷമീര്‍ ആരോഗ്യമന്ത്രി, ജില്ല കലക്ടര്‍, ഡി.എം.ഒ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.